ad
Deshabhimani

നീറ്റ് പരീക്ഷാ പരിശീലനം ഇനി സ്മാർട്ടാകും; മോക്ക് ടെസ്റ്റുമായി കൈറ്റ്

kite
വെബ് ഡെസ്ക്

Published on Apr 22, 2026, 02:33 PM | 1 min read

തിരുവനന്തപുരം: മെഡിക്കൽ പ്രവേശന പരീക്ഷകൾക്ക് തയ്യാറെടുക്കുന്ന കേരളത്തിലെ ഹയർ സെക്കന്ററി വിദ്യാർഥികൾക്കായി കൈറ്റ് മോക്ക് ടെസ്റ്റുകൾ നടത്തുന്നു. 'കീ ടു എൻട്രൻസ്' (Key to Entrance) പോർട്ടലിൽ നീറ്റ് മോക്ക് ടെസ്റ്റുകൾക്ക് ഏപ്രിൽ 24 മുതൽ തുടക്കമാകും. പരീക്ഷാ തയ്യാറെടുപ്പ് കൂടുതൽ ഫലപ്രദമാക്കുന്നതിനായി, യഥാർത്ഥ പരീക്ഷാ സാഹചര്യത്തിലാണ് മോക്ക് ടെസ്റ്റുകൾ ക്രമീകരിച്ചിരിച്ചിട്ടുള്ളത്.


വിദ്യാർഥികൾക്ക് സ്കൂളിൽ നിന്നും ലഭിച്ച ലോഗിൻ വിവരങ്ങൾ ഉപയോഗിച്ച് entrance.kite.kerala.gov.in എന്ന പോർട്ടലിലൂടെ ഈ സേവനം സൗജന്യമായി പ്രയോജനപ്പെടുത്താവുന്നതാണ്. ലോഗിൻ ലഭിച്ചിട്ടില്ലാത്ത കുട്ടികൾ സ്കൂൾ പ്രിൻസിപ്പാളിനെയോ നോഡൽ ടീച്ചറിനെയോ ബന്ധപ്പെടണം. മോക്ക് ടെസ്റ്റുകൾക്കു പുറമെ വിവിധ വിഷയങ്ങൾ പരിശീലിക്കുന്നതിനു ഇരുപതിനായിരത്തിലധികം ചോദ്യങ്ങൾ അടങ്ങിയ പരിശീലന മൊഡ്യൂളുകൾ പോർട്ടലിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കൂടാതെ നിർമ്മിതബുദ്ധി സഹായത്തോടെ നിരവധി പ്രാക്ടീസ് ചോദ്യങ്ങൾ, വ്യക്തിഗത പഠന പിന്തുണ, വിഷയാനുസൃത പഠന സാമഗ്രികൾ, അഡാപ്റ്റീവ് ലേണിംഗ് സൗകര്യങ്ങൾ, പ്രകടന വിശകലനം എന്നിവയും പോർട്ടലിന്റെ ഭാഗമായുണ്ട്.


സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുട്ടികൾക്കും എൻട്രൻസ് കോച്ചിംഗുകൾക്ക് പോകുവാൻ അവസരം ഇല്ലാത്തതുമായ കുട്ടികൾക്ക് എഐ അധിഷ്ഠിതമായ പരിശീലനം സാധ്യമാക്കുന്ന കീ ടു എൻട്രൻസിന്റെ ഭാഗമായി മെയ് ഒന്നു മുതൽ സിയുഇടി ടെസ്റ്റുകളും ലഭ്യമാക്കുമെന്ന് കൈറ്റ് സിഇഒ കെ അൻവർ സാദത്ത് അറിയിച്ചു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home