ad
Deshabhimani

print edition എൻജിനീയറിങ്‌ പ്രവേശനം: ഓപ്‌ഷൻ 
രജിസ്‌ട്രേഷൻ 6 വരെ

CEE
വെബ് ഡെസ്ക്

Published on Jul 03, 2026, 12:06 AM | 1 min read

തിരുവനന്തപുരം: സംസ്ഥാനത്ത്‌ എൻജിനീയറിങ്‌ കോഴ്സുകളിലേക്ക്‌ 2026–27 അധ്യയന വർഷത്തെ കേന്ദ്രീകൃത അലോട്ട്മെന്റ് നടപടി ആരംഭിച്ചു. പ്രവേശനത്തിന്‌ യോഗ്യത നേടിയ വിദ്യാർഥികൾക്ക് വിവിധ കോഴ്സുകളിലേക്ക്‌ ആറിന്‌ വൈകിട്ട്‌ നാലുവരെ ഓൺലൈനായി ഓപ്ഷൻ രജിസ്റ്റർ ചെയ്യാം.


വെബ്‌സൈറ്റ്‌: www.cee.kerala.gov.in. സർക്കാർ, എയ്ഡഡ്, സ്വയംഭരണ എയ്ഡഡ്, സർക്കാർ കോസ്റ്റ് ഷെയറിങ്‌, സ്വകാര്യ സ്വാശ്രയം, സ്വയംഭരണ (സ്വകാര്യ സ്വാശ്രയ) കോളേജുകളിലേക്കാണ് ഓപ്ഷൻ ക്ഷണിക്കുന്നത്. രജിസ്റ്റർ ചെയ്യാത്ത വിദ്യാർഥികളെ അലോട്ട്മെന്റിന് പരിഗണിക്കില്ല. ഈ ഓപ്ഷനുകൾ തുടർന്നുളള ഘട്ടത്തിൽ വീണ്ടും നൽകില്ല. വ്യാഴാഴ്‌ചയാണ്‌ വിജ്ഞാപനം പുറത്തിറങ്ങിയത്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home