ad
Deshabhimani

കീം 2026; ഉത്തരസൂചിക പ്രസിദ്ധീകരിച്ചു

KEAM 2026
വെബ് ഡെസ്ക്

Published on Apr 23, 2026, 02:50 PM | 1 min read

തിരുവനന്തപുരം: എൻജിനീയറിങ്, ഫാർമസി കോഴ്സുകളിലേക്കുള്ള പ്രവേശന പരീക്ഷയുടെ (കീം) ഉത്തരസൂചികകൾ പ്രവേശന പരീക്ഷാ കമ്മീഷണറുടെ ഔദ്യോഗിക വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. ഉത്തരസൂചികയോ ചോദ്യങ്ങളോ സംബന്ധിച്ച് ആക്ഷേപമുള്ള വിദ്യാർഥികൾക്ക് ഞായറാഴ്ച വൈകിട്ട് അഞ്ച് വരെ പരാതി സമർപ്പിക്കാം. ആക്ഷേപമുള്ള ഓരോ ചോദ്യത്തിനും 200 രൂപ വീതം ഓൺലൈനായി അടച്ച് കാൻഡിഡേറ്റ് പോർട്ടൽ വഴിയാണ് പരാതികൾ സമർപ്പിക്കേണ്ടത്.


കാൻഡിഡേറ്റ് പോർട്ടലിലെ ആൻസർ കീ ചലഞ്ച് (എൻജീനിയറിങ്), ആൻസർ കീ ചലഞ്ച് (ഫാർമസി) എന്നീ ലിങ്കുകളിൽ ആവശ്യമുള്ളത് ക്ലിക്ക് ചെയ്ത് പരാതികൾ നൽകാം. സമർപ്പിച്ച പരാതി ശരിയാണെന്ന് ബോധ്യപ്പെട്ടാൽ, ആ ചോദ്യത്തിന് അടച്ച ഫീസ് തിരികെ നൽകും. വിദ്യാർഥികൾ ഓൺലൈൻ അപേക്ഷയിൽ നൽകിയിട്ടുള്ള ബാങ്ക് അക്കൗണ്ട് നമ്പറിലായിരിക്കും തുക റീഫണ്ട് ചെയ്യുന്നത്. നിശ്ചിത സമയപരിധിക്കുള്ളിൽ ലഭിക്കാത്തതോ ഫീസ് അടയ്ക്കാത്തതോ ആയ പരാതികൾ സ്വീകരിക്കില്ല.


തപാൽ വഴിയോ ഇമെയിൽ മുഖേനയോ നേരിട്ടോ ലഭിക്കുന്ന പരാതികൾ പരിഗണിക്കില്ല. വിവരങ്ങൾക്ക് വെബ്സൈറ്റ് : www.cee.kerala.gov.in, ഫോൺ: 0471 2332120, 0471 2338487, 0471 2525300.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home