ad
Deshabhimani

ജൂനിയർ ഡിപ്ലോമ ഇൻ കോ - ഓപ്പറേഷൻ: അപേക്ഷ ഇപ്പോൾ

Junior diploma.jpg
വെബ് ഡെസ്ക്

Published on Mar 21, 2026, 01:24 PM | 1 min read

തിരുവനന്തപുരം: സംസ്ഥാന സഹകരണ യൂണിയൻ നടത്തുന്ന ജൂനിയർ ഡിപ്ലോമ ഇൻ കോ - ഓപ്പറേഷൻ കോഴ്സിന് അപേക്ഷ ക്ഷണിച്ചു. പഠനകാലയളവ് 10 മാസം. സഹകരണവകുപ്പുകളിലെയും സ്ഥാപനങ്ങളിലെയും ജൂനിയർ ക്ലർക്കുമുതലുള്ള നിയമനങ്ങൾക്ക് അവശ്യയോഗ്യതയായി അംഗീകരിച്ചതിൽ ഈ ഡിപ്ലോമയും ഉൾപ്പെടും.


ഏപ്രിൽ 18 വരെ ഓൺലൈനിൽ അപേക്ഷിക്കാം. എസ്‌എസ്എൽസി/ തത്തുല്യ പരീക്ഷ പാസായവർക്ക് അപേക്ഷിക്കാം. പരീക്ഷ ഗ്രേഡിങ്‌ രീതിയിലാണെങ്കിൽ ഡി പ്ലസ് ഗ്രേഡെങ്കിലും നേടി ജയിച്ചിരിക്കണം. ജനറൽ വിഭാഗത്തിലുള്ള അപേക്ഷകർ 16നും 40 വയസ്സിനും ഇടയിലുള്ളവരായിരിക്കണം.


പട്ടികവിഭാഗക്കാർക്കും പിന്നാക്കക്കാർക്കും ഉയർന്ന പ്രായപരിധിയിൽ ഇളവുണ്ട്. സഹകരണ ജീവനക്കാർക്ക് 18 വയസ്സ് പൂർത്തിയാകണം. ഉയർന്ന പ്രായപരിധി ബാധകമല്ല. ജെഡിസി കോഴ്സ് പഠിക്കാൻ കേരളത്തിലെ എല്ലാ ജില്ലകളിലുമായി 16 സ്ഥാപനങ്ങളുണ്ട്. കോട്ടയം, കണ്ണൂർ ജില്ലകളിൽ രണ്ട് സ്ഥാപനങ്ങളും.


ഓരോ പഠനകേന്ദ്രത്തിലെയും ആകെയുള്ള സീറ്റുകളിൽ പൊതുവിഭാഗം 50 ശതമാനം, സഹകരണ സംഘങ്ങളിലെ സ്ഥിരം ജീവനക്കാർ 35 ശതമാനം, വ്യവസായം, സഹകരണം, ഫിഷറീസ്, കയർ, ക്ഷീര വകുപ്പുകളിലെ ജീവനക്കാർ 15 ശതമാനം എന്നിങ്ങനെ വിഭജനമുണ്ട്.


ഇതോടൊപ്പം പട്ടികവിഭാഗത്തിൽപ്പെട്ടവർക്ക് 10 ശതമാനം, സാമ്പത്തികമായി പിന്നാക്കംനിൽക്കുന്ന മുന്നാക്കസമുദായത്തിൽപ്പെട്ടവർക്ക് 10 ശതമാനം, മറ്റു പിന്നാക്കക്കാർക്ക് അഞ്ചുശതമാനം, ഭിന്നശേഷിക്കാർ അഞ്ചുശതമാനം, വിമുക്തഭടന്മാർ/ ആശ്രിതർ അഞ്ചുശതമാനം എന്നിങ്ങനെയും സംവരണമുണ്ട്.


എല്ലാ സെന്ററുകളിലും സ്പോർട്സ് ക്വോട്ടയിൽ ഒരു സീറ്റുണ്ട്. പട്ടികവിഭാഗത്തിൽപ്പെട്ട അപേക്ഷകർക്ക് കൊട്ടാരക്കര, ചേർത്തല, കണ്ണൂർ, വയനാട് എന്നിവിടങ്ങളിലെ സ്ഥാപനങ്ങളിൽ പ്രത്യേകം ബാച്ചുകളുണ്ട്. 80 സീറ്റുകൾവീതം. അതിനാൽ ഈ വിഭാഗത്തിലുള്ള വിദ്യാർഥികൾക്ക് ഈ പ്രത്യേക ബാച്ചുകളിലേക്കും ജില്ലാ അടിസ്ഥാനത്തിൽ പ്രവേശനത്തിന് അതത് സ്ഥലത്ത്‌ വേറെയും അപേക്ഷ നൽകാം.


പട്ടികവിഭാഗത്തിൽപ്പെട്ട സഹകരണ ജീവനക്കാർക്കും ഇതുപോലെ അവസരമുണ്ട്. പഠനകാലയളവ് ജൂൺ ഒന്നുമുതൽ 2027 മാർച്ച് 31 വരെയാണ്. ഇതിൽ 15 ദിവസംവീതം രണ്ടുഘട്ടങ്ങളിലായി പ്രായോഗികപരിശീലനവും ഉണ്ടാകും. കോഴ്സ് ഫീസ് (പരീക്ഷാഫീസ്, ടെക്സ്റ്റ് ബുക്കുകൾ, കോഷൻ ഡിപ്പോസിറ്റ് ഉൾപ്പെടെ) 20,185 രൂപ. വിവരങ്ങൾക്ക്: www.scu. kerala.gov.in ഫോൺ: -0471–2320420, 2331072, ഇ–മെയിൽ: [email protected]



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home