ad
Deshabhimani

ജെഎംഐ: ഇപ്പോൾ അപേക്ഷിക്കാം

jamiya
വെബ് ഡെസ്ക്

Published on Feb 25, 2026, 01:14 PM | 2 min read

കേന്ദ്ര സർവകലാശാലകളിലൊന്നായ ജാമിയ മിലിയ്യ ഇസ്ലാമിയ്യ (ജെഎംഐ)യിൽ വിവിധ യുജി, പിജി, ഡിപ്ലോമ, സർട്ടിഫിക്കറ്റ് പ്രോഗ്രാമുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. പിഎച്ച്ഡി പ്രോഗ്രാമുകളുടെ പ്രവേശന നടപടികൾ പിന്നീട്.

പ്രോഗ്രാമുകൾ


​​ഹ്യുമാനിറ്റീസ് ആൻഡ്‌ ലാംഗ്വേജസ്, സോഷ്യൽ സയൻസ്, സയൻസസ്, ലൈഫ് സയൻസസ്, എൻജിനിയറിങ് ആൻഡ്‌ ടെക്നോളജി, എഡ്യൂക്കേഷൻ, ആർക്കിടെക്ചർ ആൻഡ്‌ എക്കിസ്‌റ്റിക്സ്, മാനേജ്മെന്റ്‌ സ്റ്റഡീസ്, ഫൈൻ ആർട്സ്, നിയമം, ഡെന്റിസ്ട്രി എന്നീ പഠന വിഭാഗങ്ങളിലായി നിരവധി പ്രോഗ്രാമുകളുണ്ട്. കൂടാതെ ജേർണലിസം മേഖലയിലെ വിഖ്യാത സ്ഥാപനമായ എജെകെ മാസ് കമ്യൂണിക്കേഷൻ റിസർച്ച് സെന്റർ അടക്കം വിവിധ പഠന കേന്ദ്രങ്ങളിലും മികച്ച പ്രോഗ്രാമുകളുണ്ട്. ബയോ സയൻസസ്, ബയോഫിസിക്സ്, ബയോടെക്നോളജി എന്നിവയിൽ എംഎസ്‌സി പ്രോഗ്രാമുകൾ, ഇന്റഗ്രേറ്റഡ് ബിഎഡ് പ്രോഗ്രാമുകൾ, ബിടെക് റോബോട്ടിക്സ് ആൻഡ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, എൽഎൽഎം (കോർപറേറ്റ് ലോ, ക്രിമിനൽ ലോ,പേഴ്സണൽ ലോ), എംടെക് മെറ്റീരിയൽ സയൻസ് ആൻഡ് ടെക്നോളജി, മാസ്റ്റർ ഓഫ് ഹോട്ടൽ മാനേജ്മെന്റ്‌ തുടങ്ങി 30 പുതിയ പ്രോഗ്രാമുകൾ ഈ വർഷം ആരംഭിക്കുന്നുണ്ട്.

യോഗ്യത


​ബിരുദ പ്രോഗ്രാമുകൾക്ക് 50 ശതമാനം മാർക്കോടെയുള്ള പ്ലസ് ടു/ തത്തുല്യമാണ് പൊതുവായ യോഗ്യത. ബിരുദാനന്തര പ്രോഗ്രാമുകൾക്ക് 50 ശതമാനം മാർക്കോടെയുള്ള ബിരുദവും.

പ്രവേശനം പല വഴികളിൽ


​ഭൂരിഭാഗം പ്രോഗ്രാമുകൾക്കും ജെഎംഐ തന്നെ നടത്തുന്ന പരീക്ഷ, അഭിമുഖം/ഗ്രൂപ്പ് ഡിസ്കഷൻ വഴിയാണ് പ്രവേശനം. ബിഎസ്‌സി (ഓണേഴ്സ്) അപ്ലൈഡ് മാത്തമാറ്റിക്സ്, ബിഎസ്‌സി മൾട്ടിഡിസിപ്ലിനറി, ബിഎ ഓണേഴ്സ് പ്രോഗ്രാമുകളടക്കം 8 ബിരുദ പ്രോഗ്രാമുകൾ, 14 ഡിപ്ലോമ/അഡ്വാൻസ് ഡിപ്ലോമ പ്രോഗ്രാമുകൾ, 3 ബിരുദാനന്തര പ്രോഗ്രാമുകൾ എന്നിവയ്‌ക്ക് സിയുഇടി യുജി/പിജി വഴിയാണ് പ്രവേശനം.


എൻജിനിയറിങ്‌, ആർക്കിടെക്ചർ പ്രോഗ്രാമുകളുടെ പ്രവേശനം യഥാക്രമം ജെഇഇ മെയിൻ 2026, നാറ്റ 2026 സ്കോറുകളുടെ അടിസ്ഥാനത്തിലാണ്. ഇന്റഗ്രേറ്റഡ് ബിഎഡ് പ്രോഗ്രാമുകളുടെ പ്രവേശനം എൻസിഇടി 2026 വഴിയാണ്. ബിഡിഎസ്, ബിപിടി പ്രോഗ്രാമുകളുടെ പ്രവേശനം നീറ്റ് യുജി 2026 ന്റെ മാർക്കടിസ്ഥാനത്തിലാണ് നടത്തുക. എംടെക് പ്രോഗ്രാമുകളുടെ പ്രവേശനത്തിന് ഗേറ്റ് സ്കോറിനാണ് മുൻഗണന.


അപേക്ഷ


​ജെഎംഐ നടത്തുന്ന പ്രവേശന പരീക്ഷയ്‌ക്ക് മാർച്ച് 25 വരെ അപേക്ഷ സമർപ്പിക്കാം. വിവരങ്ങൾക്ക്: www.jmi.ac.in ഇ മെയിൽ: admissi on @ jmi.ac.in




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home