ad
Deshabhimani

ജെഇഇ മെയിൻ ഫലം 20-നകം; സ്കോർകാർഡ് അറിയാൻ പരീക്ഷാ പോർട്ടൽ ശ്രദ്ധിക്കുക

JEE Main.jpg
വെബ് ഡെസ്ക്

Published on Apr 17, 2026, 04:07 PM | 1 min read

ന്യൂഡൽഹി: രാജ്യത്തെ പ്രമുഖ എൻജിനീയറിങ് കോളേജുകളിലെ പ്രവേശനത്തിനായുള്ള ജെഇഇ മെയിൻ രണ്ടാം സെഷന്റെ ഫലം ഏപ്രിൽ 20-നകം പ്രസിദ്ധീകരിക്കും. നാഷണൽ ടെസ്റ്റിംഗ് ഏജൻസി ഔദ്യോഗിക വെബ്‌സൈറ്റിലൂടെയാണ് ഫലം പുറത്തുവിടുക. പരീക്ഷാഫലത്തിനൊപ്പം തന്നെ ഫൈനൽ ആൻസർ കീയും ഓൾ ഇന്ത്യാ റാങ്ക് ലിസ്റ്റും എൻടിഎ പ്രസിദ്ധീകരിക്കും.


ഏപ്രിൽ ആദ്യവാരം നടന്ന സെഷൻ 2 പരീക്ഷയിൽ ലക്ഷക്കണക്കിന് വിദ്യാർത്ഥികളാണ് പങ്കെടുത്തത്. ഫലം പ്രസിദ്ധീകരിച്ചു കഴിഞ്ഞാൽ വിദ്യാർത്ഥികൾക്ക് ആപ്ലിക്കേഷൻ നമ്പറും ജനനത്തീയതിയും ഉപയോഗിച്ച് സ്കോർകാർഡ് പരിശോധിക്കാവുന്നതാണ്.


ജെഇഇ മെയിൻ ഔദ്യോഗിക വെബ്‌സൈറ്റായ jeemain.nta.nic.in സന്ദർശിക്കുക. ഹോം പേജിലെ 'JEE Main 2026 Session 2 Result' എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക. നിങ്ങളുടെ ലോഗിൻ വിവരങ്ങൾ നൽകുക. സ്കോർകാർഡ് സ്‌ക്രീനിൽ തെളിയും. ഇത് ഡൗൺലോഡ് ചെയ്ത് പ്രിന്റ് എടുത്ത് സൂക്ഷിക്കുക.


ജെഇഇ മെയിൻ റാങ്ക് പട്ടികയിൽ ആദ്യ 2.5 ലക്ഷം സ്ഥാനങ്ങളിൽ എത്തുന്നവർക്ക് ജെഇഇ അഡ്വാൻസ്ഡ് പരീക്ഷയ്ക്ക് അപേക്ഷിക്കാൻ യോഗ്യതയുണ്ടാകും. ഐഐടികളിലെ പ്രവേശനത്തിനായുള്ള ജെഇഇ അഡ്വാൻസ്ഡ് പരീക്ഷയുടെ രജിസ്‌ട്രേഷൻ നടപടികൾ ഏപ്രിൽ അവസാന വാരത്തോടെ ആരംഭിക്കുമെന്നാണ് കരുതുന്നത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home