ജെഇഇ അഡ്വാൻസ്ഡ് 2026: രജിസ്ട്രേഷൻ ഏപ്രിൽ 23 മുതൽ

ന്യൂഡൽഹി: ഐഐടികളിലേക്കുള്ള പ്രവേശന പരീക്ഷയായ ജെഇഇ അഡ്വാൻസ്ഡ് 2026-ന്റെ രജിസ്ട്രേഷൻ നടപടികൾ ഏപ്രിൽ 23-ന് ആരംഭിക്കും. ജെഇഇ മെയിൻ പരീക്ഷയിൽ യോഗ്യത നേടിയ ആദ്യ 2.5 ലക്ഷം വിദ്യാർത്ഥികൾക്കാണ് അപേക്ഷിക്കാൻ അവസരമുള്ളത്.
ഔദ്യോഗിക വെബ്സൈറ്റായ jeeadv.ac.in വഴി ഏപ്രിൽ 23 രാവിലെ 10 മണി മുതൽ മെയ് 2 രാത്രി 11.59 വരെ ഓൺലൈനായി രജിസ്റ്റർ ചെയ്യാം. രജിസ്റ്റർ ചെയ്ത വിദ്യാർത്ഥികൾക്ക് അപേക്ഷാ ഫീസ് മെയ് 4 വരെ അടയ്ക്കാം.
മെയ് 17-നാണ് പരീക്ഷ നിശ്ചയിച്ചിരിക്കുന്നത്. അഡ്മിറ്റ് കാർഡുകൾ മെയ് 11 മുതൽ മെയ് 17 വരെ വെബ്സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്യാം. രണ്ട് പേപ്പറുകളിലായാണ് പരീക്ഷ നടക്കുന്നത്. ഒന്നാം പേപ്പർ രാവിലെ 9 മുതൽ 12 വരെയും രണ്ടാം പേപ്പർ ഉച്ചയ്ക്ക് 2.30 മുതൽ 5.30 വരെയുമാണ്.
ഐഐടി റൂർക്കിയാണ് ഇത്തവണ പരീക്ഷാ നടത്തിപ്പിന് നേതൃത്വം നൽകുന്നത്. ജൂൺ 1-ന് പരീക്ഷാ ഫലം പ്രസിദ്ധീകരിക്കും. ഫീസ് അടയ്ക്കേണ്ട അവസാന തീയതി മെയ് 4, 2026. പരീക്ഷാ തീയതി മെയ് 17, 2026. ജൂൺ ഒന്നിനാണ് ഫലപ്രഖ്യാപനം.










0 comments