ad
Deshabhimani

3 സ്ഥാപനം 17 കോഴ്സ്

print edition ജാപ് പിജി; പ്ലാനിങ്, ആർക്കിടെക്ചർ, ഡിസൈൻ പ്രോ​ഗ്രാമുകൾ

jaap
avatar
പ്രൊഫ. കെ പി ജയരാജൻ

Published on Mar 19, 2026, 12:51 PM | 1 min read

ആസൂത്രണം, വാസ്തുവിദ്യ, രൂപകൽപ്പന എന്നീ വിഷയങ്ങളിൽ പിജി പ്രോഗ്രാമുകൾക്ക് പ്രവേശനം ലഭിക്കുന്നതിനുള്ള സംയുക്തസംവിധാനമാണ് ജോയിന്റ്‌ അഡ്മിഷൻ ഫോർ ആർക്കിടെക്ചർ ആൻഡ് പ്ലാനിങ് - പിജി (JAAP PG 2026 ). ഇന്ത്യയിലെ പ്രമുഖ സ്കൂൾ ഓഫ് പ്ലാനിങ് ആൻഡ് ആർക്കിടെക്ചർ സ്ഥാപനങ്ങളിലാണ് ഇതുവഴി പഠനാവസരം ലഭിക്കുന്നത്. ഡൽഹി, വിജയവാഡ, ഭോപാൽ എന്നിവിടങ്ങളിലെ സ്കൂൾ ഓഫ് പ്ലാനിങ് ആൻഡ് ആർക്കിടെക്ചറുകളിലെ നാല്‌ പ്രോഗ്രാമുകളിലായി 17 വ്യത്യസ്ത കോഴ്സുകളുണ്ട്. പ്രവേശനത്തിന് 22 വരെ ഓൺലൈനായി അപേക്ഷിക്കാം.

പ്രോഗ്രാമുകൾ


മാസ്റ്റർ ഓഫ് പ്ലാനിങ്: എൻവയോൺമെന്റൽ പ്ലാനിങ്/ എൻവയോൺമെന്റൽ പ്ലാനിങ് ആൻഡ് മാനേജ്മെന്റ്‌/റീജണൽ പ്ലാനിങ്/ അർബൻ ആൻഡ് റീജണൽ പ്ലാനിങ്/ ട്രാൻസ്പോർട്ട് പ്ലാനിങ്/ ട്രാൻസ്പോർട്ട് പ്ലാനിങ് ആൻഡ് ലോജിസ്റ്റിക്സ് മാനേജ്മെന്റ്‌/അർബൻ പ്ലാനിങ്/ ഹൗസിങ് എന്നീ കോഴ്സുകൾ.


മാസ്റ്റർ ഓഫ് ആർക്കിടെക്ചർ: ആർക്കിടെക്ചറൽ കൺസർവേഷൻ/ കൺസർവേഷൻ/മാസ്റ്റർ ഓഫ് കൺസർവേഷൻ/ ലാൻഡ്സ്കേപ് ആർക്കിടെക്ചർ/അർബൻ ഡിസൈൻ/സസ്റ്റേനബിൾ ആർക്കിടെക്ചർ.


മാസ്റ്റർ ഓഫ് ഡിസൈൻ: ഇൻഡസ്ട്രിയൽ ഡിസൈൻ/മാസ്റ്റർ ഓഫ് ഡിസൈൻ. മാസ്റ്റർ ഓഫ് ബിൽഡിങ് എൻജിനിയറിങ് ആൻഡ് മാനേജ്മെന്റ്‌.


പ്രവേശനരീതി


ബിആർക്/ ബിപ്ലാൻ/ ബിടെക്/തത്തുല്യം ബിരുദം 55 ശതമാനം മാർക്ക്/ തത്തുല്യം സിജിപിഎയിൽ കുറയാതെ ജയിച്ചവർക്ക് അപേക്ഷിക്കാം. പട്ടിക/ ഭിന്നശേഷിക്കാർക്ക് അഞ്ചുശതമാനം മാർക്ക്‌ ഇളവുണ്ട്. ഇപ്പോൾ അവസാനവർഷ ക്ലാസിലുള്ളവർക്കും അർഹതയുണ്ട്. യോഗ്യതാപരീക്ഷയിലെ മാർക്ക്, സാധുവായ ഗേറ്റ്/സീഡ്/നെറ്റ് സ്കോർ, മുഖാമുഖം, പ്രവൃത്തിപരിചയം എന്നിവ പരിഗണിച്ചാണ് തെരഞ്ഞെടുപ്പ്. കോഴ്സുകൾ, അപേക്ഷ യോഗ്യത എന്നിവയുടെ വിശദാംശങ്ങൾ സ്ഥാപനങ്ങളുടെ വെബ്സൈറ്റിൽ ലഭിക്കും.


മറ്റ് വിവരങ്ങൾ


വിവിധ കോഴ്സുകൾക്കായി മൂന്ന്‌ സ്ഥാപനങ്ങളിലും പരമാവധി ഓപ്ഷനുകളോടെ അപേക്ഷിക്കാം. ഗേറ്റ്/സീഡ് സ്കോർ നിലവിലുള്ളവർക്ക് സ്കോളർഷിപ്പുകൾക്ക് അർഹതയുണ്ട്. സ്ഥാപനങ്ങൾ സ്പോൺസർ ചെയ്യുന്ന അപേക്ഷകർക്ക് തെരഞ്ഞെടുപ്പുരീതിയിൽ ഇളവുകൾ ലഭിക്കും. അവരുടെ പ്രവർത്തനപരിചയവും കോഴ്സുകളുമായുള്ള അതിന്റെ അനുയോജ്യതയും പരിഗണിച്ചായിരിക്കുമിത്. അഭിമുഖത്തിന് യോഗ്യത നേടിയവരുടെ വിവരങ്ങൾ 24ന് അറിയാം. അഭിമുഖം ഏപ്രിൽ 16 മുതൽ 21 വരെ. പ്രവേശനലിസ്റ്റ് ഏപ്രിൽ 28ന് പ്രസിദ്ധീകരിക്കും. കൗൺസിലിങ്‌ ഏപ്രിൽ 28 മുതൽ മെയ് 23 വരെ. വിവരങ്ങൾക്ക്: https://jaappg.admissions. nic.in. ഇ–മെയിൽ: jaappg2026@ spa.ac.in







deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home