ad
Deshabhimani

print edition ഐഎൻഐ സിഇടി: മെഡിക്കൽ - ഡെന്റൽ പിജി പ്രവേശനം, അപേക്ഷാ നടപടികൾ അറിയാം.

Dental PG

പ്രതീകാത്മക എഐ ചിത്രം

വെബ് ഡെസ്ക്

Published on Apr 22, 2026, 12:45 AM | 1 min read

നീറ്റ് പിജിയിൽനിന്ന്‌ വ്യത്യസ്തമായി എയിംസ് ഉൾപ്പെടെ രാജ്യത്തെ മികച്ച  സ്ഥാപനങ്ങളിലെ മെഡിക്കൽ -ഡെന്റൽ പിജി പ്രവേശനപരീക്ഷയാണ് ഐഎൻഐ സിഇടി. 19 എയിംസുകൾ, ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ട് തിരുവനന്തപുരം, നിംഹാൻസ് ബംഗളൂരു, ജിപ്മെർ പുതുച്ചേരി, പിജിഐഎംഇആർ ചണ്ഡീഗഡ് എന്നിവയിലേക്കാണ് ഇതുവഴി പ്രവേശനം നൽകുന്നത്. ഇതിനായുള്ള പ്രവേശന പരീക്ഷയ്‌ക്ക് ഏപ്രിൽ 25 വരെ ഓൺലൈനിൽ അപേക്ഷിക്കാം. 


പ്രോഗ്രാമുകൾ 


എംഡി/ എംഎസ്/എംഡി (ഹോസ്പിറ്റൽ അഡ്മിനിസ്ട്രേഷൻ)/ഡിഎം (ആറുവർഷം)/ എംസിഎച്ച് (ആറുവർഷം): എംബിബിഎസ് ബിരുദമാണ് യോഗ്യത. 

എംഡിഎസ്: ബിഡിഎസ് ബിരുദമാണ് യോഗ്യത. ബിരുദത്തിന് 55 ശതമാനം മാർക്ക് വേണം. പട്ടികവിഭാഗക്കാർക്ക് അഞ്ചുശതമാനം ഇളവ്. ഇന്റേൺഷിപ് ജൂലൈ 31നകം പൂർത്തിയാക്കിയാലും മതി.


പ്രവേശനപരീക്ഷ 16ന്‌ 


ക്ലിനിക്കൽ അധിഷ്ഠിതമായ ചോദ്യങ്ങൾക്ക് മുൻഗണന നൽകുന്ന പരീക്ഷ, വിഷയങ്ങളിലെ അറിവിനോടൊപ്പം വിശകലനപാടവം വിലയിരുത്തുന്നതായിരിക്കും. മൂന്നുമണിക്കൂർ പരീക്ഷയ്‌ക്ക് 45 മിനിറ്റുവീതം ദൈർഘ്യമുള്ള നാലു ഭാഗങ്ങളുണ്ടാകും. ഓരോ ഭാഗത്തിലും ഒരു മാർക്ക് വീതമുള്ള 50 ചോദ്യങ്ങളും. ആകെ മാർക്ക് 200. കംപ്യൂട്ടർ അധിഷ്ഠിത പരീക്ഷയ്‌ക്ക് സിംഗിൾ കറക്‌ട്‌ ചോയ്‌സ്/ മൾട്ടിപ്പിൾ കറക്ട്‌ ചോയ്സ് ഒബ്ജക്ടീവ് മാതൃകയിലുള്ള ചോദ്യങ്ങൾ പ്രതീക്ഷിക്കാം. ഓരോ തെറ്റുത്തരത്തിനും മൂന്നിലൊന്ന്‌ മാർക്ക് നെഗറ്റീവാകും. പരീക്ഷ മെയ് 16ന് നടക്കും.


മറ്റ് വിവരങ്ങൾ


കേരളത്തിൽ ഉൾപ്പെടെയുള്ള പരീക്ഷാകേന്ദ്രങ്ങളുടെ മുൻഗണനാക്രമം അപേക്ഷസമയത്ത് നൽകാം. അപേക്ഷയിലെ തെറ്റായ വിവരങ്ങൾ ഏപ്രിൽ 30നും മെയ് രണ്ടിനും ഇടയിൽ തിരുത്താം. പരീക്ഷയിൽ യോഗ്യത നേടാൻ ചുരുങ്ങിയത് 50 പെർസന്റൈൽ സ്കോർ വേണം. ഒബിസി/പട്ടിക/ഭിന്നശേഷി വിഭാഗക്കാർക്ക് 45 പെർസന്റൈൽ. പ്രവേശനം, സീറ്റ് അലോക്കേഷൻ തുടങ്ങിയവയുടെ സമയക്രമം പിന്നാലെ ലഭ്യമാകും. വിവരങ്ങൾക്ക്: www.aimsexam s.ac.in



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home