print edition മാരിടൈം യൂണിവേഴ്‌സിറ്റിയിൽ ബിബിഎ

ഇന്ത്യന്‍ മാരിടൈം യൂണിവേഴ്സിറ്റിയില്‍ ബിബിഎ കോഴ്സിന് ഇപ്പോള്‍ അപേക്ഷിക്കാം. ഷിപ്പിങ് വ്യവസായത്തിലെ ലോജിസ്റ്റിക്സ്, റീട്ടെയിലിങ്, ഇ -കൊമേഴ്‌സ് മേഖലകളെപ്പറ്റിയുള്ള മൂന്നുവർഷത്തെ ബിരുദ പ്രോഗ്രാമാണ് ബിബിഎ (ലോജിസ്റ്റിക്‌സ്, റീട്ടെയിലിങ് ആൻഡ് ഇ കൊമേഴ്‌സ് ഇൻ ഷിപ്പിങ്). പ്രോഗ്രാം വിജയകരമായി പൂർത്തിയാക്കുന്നവർക്ക് സപ്ലൈ ചെയിൻ മാനേജ്‌മെന്റ്, റീട്ടെയിൽ മാനേജ്‌മെന്റ്, ഇ -കൊമേഴ്‌സ് മാനേജ്‌മെന്റ്, ട്രാൻസ്‌പോർട്ടേഷൻ ആൻഡ് ഡിസ്ട്രിബ്യൂഷൻ മാനേജ്‌മെന്റ്, ഷിപ്പിങ് ഓപ്പറേഷൻസ് മാനേജ്‌മെന്റ് എന്നിവ ഉൾപ്പെടെ വിവിധ റോളുകളിൽ കരിയർ സാധ്യതയുണ്ട്.
യോഗ്യത
അപേക്ഷകർ ഏതെങ്കിലും സ്ട്രീമിൽ കുറഞ്ഞത് 50 ശതമാനം മൊത്തം മാർക്കും 10/12 പരീക്ഷയിൽ ഇംഗ്ലീഷ് വിഷയത്തിൽ കുറഞ്ഞത് 50 ശതമാനം മാർക്കും നേടി 10+2/തത്തുല്യം പൂർത്തിയാക്കിയിരിക്കണം. ഇംഗ്ലീഷ് വിഷയത്തിൽ നേടിയ മാർക്കും പ്രധാന വിഷയങ്ങളിൽ (മറ്റു ഭാഷകൾ ഒഴികെ) നേടിയ മാർക്കും പരിഗണിച്ചാണ് മൊത്തം മാർക്കിന്റെ ശതമാനം കണക്കാക്കുന്നത്. എസ്‌സി/എസ്ടി വിദ്യാർഥികൾക്ക് യോഗ്യതാമാർക്കിൽ അഞ്ച് ശതമാനം ഇളവുണ്ടായിരിക്കും. എന്നിരുന്നാലും ഇംഗ്ലീഷ് മാർക്കിന് ഇത് ബാധകമല്ല. ഫിസിക്കൽ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് സമർപ്പിക്കണം.
ക്യാമ്പസുകള്‍
ചെന്നൈ, കൊച്ചി, വിശാഖപട്ടണം എന്നിവിടങ്ങളിലാണ് ബിബിഎ കോഴ്സുള്ളത്.
പ്രവേശനം
12–ാംക്ലാസിലെ മൊത്തം മാർക്കിന്റെയും ഇംഗ്ലീഷ് വിഷയത്തിലെ മാർക്കിന്റെയും അടിസ്ഥാനത്തിലായിരിക്കും പ്രവേശനം. ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കണം. രജിസ്ട്രേഷൻ ഫീസ് എസ്‌സി/എസ്ടി വിഭാഗക്കാർക്ക് 140 രൂപയും മറ്റുള്ളവർക്ക് 200 രൂപയുമാണ്. വിവരങ്ങൾക്ക്: www.imu. edu.in










0 comments