ad
Deshabhimani

ജെഇഇ വേണ്ട; എയറോനോട്ടിക്സിൽ ബിഎസ് കോഴ്സുമായി ഐഐടി മദ്രാസ്

IIT Madras.jpg
വെബ് ഡെസ്ക്

Published on Feb 09, 2026, 04:41 PM | 1 min read

ചെന്നൈ: ബഹിരാകാശ ഗവേഷണ - വ്യോമയാന മേഖലകളിൽ താല്പര്യമുള്ളവർക്കായി പുതിയ ഓൺലൈൻ ബിരുദ കോഴ്സ് പ്രഖ്യാപിച്ച് ഐഐടി മദ്രാസ്. 'എയറോനോട്ടിക്സ് ആൻഡ് സ്പേസ് ടെക്നോളജി'യിൽ ബാച്ചിലർ ഓഫ് സയൻസ് പ്രോഗ്രാമാണ് ഇൻസ്റ്റിറ്റ്യൂട്ട് ആരംഭിക്കുന്നത്.


ഈ കോഴ്സിലേക്ക് പ്രവേശനം നേടുന്നതിന് ജെഇഇ പരീക്ഷ പാസാകേണ്ടതില്ല എന്നതാണ് പ്രധാന പ്രത്യേകത. തിങ്കളാഴ്ച നടന്ന ചടങ്ങിൽ ഹിന്ദുസ്ഥാൻ എയറോനോട്ടിക്സ് ലിമിറ്റഡ്, സിവിൽ ഏവിയേഷൻ മന്ത്രാലയം എന്നിവയിലെ പ്രതിനിധികളുടെ സാന്നിധ്യത്തിലാണ് കോഴ്സ് ലോഞ്ച് ചെയ്തത്.


പന്ത്രണ്ടാം ക്ലാസ് പൂർത്തിയാക്കിയ ഏതൊരാൾക്കും ഈ പ്രോഗ്രാമിന് അപേക്ഷിക്കാം. ജോലി ചെയ്യുന്നവർക്കും മറ്റ് കോഴ്സുകൾ പഠിക്കുന്നവർക്കും സൗകര്യപ്രദമായ രീതിയിൽ ഓൺലൈനായിട്ടായിരിക്കും ക്ലാസുകൾ. ഞായറാഴ്ചകളിലായിരിക്കും പരീക്ഷകൾ നടക്കുക.


നാല് വർഷത്തെ കോഴ്സിനിടയിൽ നിശ്ചിത ക്രെഡിറ്റുകൾ പൂർത്തിയാക്കുന്ന മുറയ്ക്ക് ഡിപ്ലോമ, ബിഎസ് ബിരുദങ്ങൾ നേടാം. മികച്ച രീതിയിൽ കോഴ്സ് പൂർത്തിയാക്കുന്നവർക്ക് ഐഐടി മദ്രാസിൽ നേരിട്ട് ഉപരിപഠനത്തിനും അവസരമുണ്ടാകും.


എയറോസ്പേസ് കമ്പനികൾ, സ്റ്റാർട്ടപ്പുകൾ, പൊതുമേഖലാ സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ തൊഴിൽ സാധ്യത ഉറപ്പാക്കുന്ന രീതിയിലാണ് സിലബസ് തയ്യാറാക്കിയിരിക്കുന്നത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home