ad
Deshabhimani

സ്കൂൾ വിദ്യാർഥികൾക്ക് ഐഐടിയിൽ പഠിക്കാം

plusone students

Representative Image | AI

avatar
ഡോ. കെ ആർ 
രാജേഷ് ബാബു

Published on Sep 02, 2026, 08:01 AM | 2 min read

ശാസ്ത്ര സാങ്കേതിക മേഖലയിലും മറ്റും മാറിവരുന്ന പുതിയ തൊഴിൽ മേഖലയിലും വിദ്യാർഥികൾക്ക്‌ അറിവ് പകരുന്നതിന്‌ തുടങ്ങിയ പദ്ധതിയാണ് സ്കൂൾ കണക്ട് പ്രോഗ്രാം. 10, 11 , 12 ക്ലാസുകളിൽ പഠിക്കുന്നവരെ -ഉയർന്നുവരുന്ന പുതിയ തൊഴിൽ മേഖലകൾ മനസ്സിലാക്കുവാനും അവരുടെ ഭാവി അക്കാദമിക, തൊഴിൽ പാതകളെക്കുറിച്ച് തീരുമാനങ്ങൾ എടുക്കാനും പ്രാപ്തരാക്കുന്നു. പദ്ധതിയിൽ ഈ വർഷം 17 വിവിധതരം ഓൺലൈൻ കോഴ്സുകൾ ആരംഭിച്ചിട്ടുണ്ട്‌. അംഗീകൃത വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഈ പദ്ധതിയിൽ പങ്കാളിയാകാം.


പദ്ധതിയിൽ ചേരുന്നതിന്‌ സ്കൂളുകൾ ഐഐടി മദ്രാസുമായി ഒരു നോൺ കൊമേഴ്‌ഷ്യൽ പങ്കാളിത്ത ഉടമ്പടിയിലേർപ്പെടണം. ഫീസില്ല. സ്ഥാപനത്തിന്റെ താൽപ്പര്യപത്രവും പങ്കാളിത്ത ഉടമ്പടിയും നൽകുന്നതിലൂടെ സ്കൂളുകൾ ഈ പ്രോഗ്രാമിന്റെ ഭാഗമായി മാറുന്നു. നന്നായി പ്രവർത്തിക്കുന്ന എസ്‌പിഒസിക്ക് കോഴ്സ് പൂർത്തിയാകുമ്പോൾ ഒരു ആക്റ്റീവ് എസ്‌പിഒസി സർട്ടിഫിക്കറ്റ് കൂടി ലഭിക്കും.


പ്രത്യേകതകൾ


​വിവിധ കരിയർ മേഖലകൾ പ്രവർത്തനപരിചയത്തിലൂടെ മനസ്സിലാക്കുവാൻ വിദ്യാർഥികളെ സഹായിക്കുന്നു. വിദ്യാർഥികൾക്ക് വിദഗ്‌ധരായ അധ്യാപകരുമായി നേരിട്ട് ആശയവിനിമയം നടത്താൻ അവസരം ലഭിക്കും. ക്ലാസുകളുടെ റെക്കോഡ് ചെയ്ത വീഡിയോകൾ നൽകും. വിദ്യാർഥികൾ ഓരോ ക്ലാസിനുശേഷം പ്രോജക്ടുകളും അസൈൻമെന്റുകളും സമയബന്ധിതമായി സമർപ്പിക്കണം.


രജിസ്ട്രേഷൻ


ഒക്ടോബര്‍ 5ന്‌ ആരംഭിക്കുന്ന പുതിയ ബാച്ചിലേക്ക് സെപ്തംബര്‍ 30 വരെ രജിസ്റ്റർ ചെയ്യാം. കൂടാതെ 2027 ജനുവരി 11നും (രജിസ്ട്രേഷന്‍ നവംബര്‍ 23 മുതല്‍ ജനുവരി 8 വരെ) ഏപ്രില്‍ 5നും (രജിസ്ട്രേഷന്‍ ഫെബ്രുവരി 22 മുതല്‍ മാർച്ച്‌ ‌30 വരെ) പുതിയ ബാച്ചുകള്‍ ഉണ്ടായിരിക്കും.


ക്ലാസുകൾ


ക്ലാസുകൾ പൂർണമായും ഓൺലൈനിലാണ്‌. കാലാവധി 8 ആഴ്ച. ഓരോ ക്ലാസിനുശേഷവും വിദ്യാർഥികൾ അസൈൻമെന്റുകൾ സമർപ്പിക്കുകയും മൂല്യനിർണയവും നടക്കുന്നതാണ്. ആഴ്ചയിൽ ഒരു ദിവസം സാധാരണയായി ശനിയാഴ്ച ഒരു ലൈവ് ഇന്ററാക്ടീവ് ക്ലാസ് ഉണ്ടായിരിക്കും. രണ്ടാഴ്ച കൂടുമ്പോൾ അസൈൻന്മെന്റ് നൽകണം. കോഴ്സിന്റെ അവസാനം കംപ്യൂട്ടറധിഷ്ഠിത പരീക്ഷയുണ്ടായിരിക്കും. കോഴ്സ് വിജയകരമായി പൂർത്തിയാക്കുന്ന വിദ്യാർഥികൾക്ക് ഐഐടി മദ്രാസിന്റെ സെന്റർ ഫോർ ഔട്ട്റീച്ച് ആൻഡ് ഡിജിറ്റൽ എജ്യുക്കേഷന്റെ സർട്ടിഫിക്കറ്റ് ലഭിക്കും.


ഓൺലൈൻ കോഴ്സുകൾ


1. ഇൻട്രൊഡക്ഷൻ ടു ഡാറ്റ സയൻസ് ആൻഡ് എഐ. 2. ഇൻട്രൊഡക്ഷൻ ടു ഇലക്ട്രോണിക് സിസ്റ്റംസ്. 3. ഇൻട്രൊഡക്ഷൻ ടു ആർക്കിടെക്ചർ & ഡിസൈൻ. 4. ഫൺ വിത്ത് മാത്ത് ആൻഡ് കംപ്യൂട്ടിങ്. 5. മാത്ത് അൺപ്ലഗ്ഗ്ഡ് ഗെയിംസ് & പസിൽസ. 6. ഇൻട്രൊഡക്ഷൻ ടു കെമിക്കല്‍ എൻജിനിയറിങ്‌. 7. ഇൻട്രൊഡക്ഷൻ ടു എൻജിനിയറിങ്‌ ബയോളോജിക്കൽ സിസ്റ്റംസ്. 8. ഇൻട്രൊഡക്ഷൻ ടു ലോ. 9. ദി ഫണ്ടമെന്റൽസ് ഓഫ് ഏയ്‌റോസ്പേസ്. 10. ഹ്യൂമാനിറ്റീസ് അൺപ്ലഗ്ഗ്ഡ്. 11. ഇൻട്രൊഡക്ഷൻ ടു ഇക്കോളജി. 12. ഇക്കണോമിക്സ്‌, ഫിനാന്സ് ആൻഡ്‌ മണി മാറ്റേഴ്സ്. 13. ഗെയിം ടെക് എക്സ്പ്ലോറര്‍ - അണ്ടർസ്റ്റാൻഡിഗ് ഹ്യുമന്‍, മെഷിന്‍ ആൻഡ്‌ പ്ലേ. 14. ഇൻട്രൊഡക്ഷൻ ടു പ്രോഡക്റ്റ് ഡിസൈന്‍. 15. മോളികുലാര്‍ എൻജിനിയറിങ്‌ – ഓപ്പർച്യൂനിറ്റീസ് ആൻഡ്‌ ചാലഞ്ചസ്. 16. ഇൻട്രൊഡക്ഷൻ ടു സൈബര്‍ സെക്യൂരിറ്റി. 17. ഇൻട്രൊഡക്ഷൻ ടു ഡിജിറ്റല്‍ ഹ്യുമാനിറ്റീസ്. വിവരങ്ങൾക്ക്‌: www.iitm.ac.in, www.code.iitm.ac.in



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home