Deshabhimani

ജെഇഇ അഡ്വാൻസ്ഡ്: യോഗ്യത നേടിയ വനിതകളുടെ എണ്ണം 10,000 കടന്നു; നേട്ടവുമായി ഉദ്യോഗാർഥികൾ

exam students
വെബ് ഡെസ്ക്

Published on Oct 06, 2026, 04:10 PM | 1 min read

ന്യൂഡൽഹി: 2026ലെ ഐഐടി ജെഇഇ-അഡ്വാൻസ്ഡ് പ്രവേശന പരീക്ഷയിൽ മികച്ച നേട്ടം കൈവരിച്ച് വനിതാ ഉദ്യോഗാർഥികൾ. കഴിഞ്ഞ ആറുവർഷത്തിനിടയിൽ ആദ്യമായി യോഗ്യത നേടിയ വനിതകളുടെ എണ്ണം 10,000 കടന്നു. റിപ്പോർട്ട് പ്രകാരം, രജിസ്റ്റർ ചെയ്ത വനിതകളുടെ വിജയശതമാനം കഴിഞ്ഞ വർഷത്തെ 21.7 ശതമാനത്തിൽ നിന്ന് 23.4 ശതമാനമായി ഉയർന്നു.


പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്ത 43,112 വനിതകളിൽ 40,562 പേർ രണ്ട് പേപ്പറുകളിലും പങ്കെടുത്തു. ഇതിൽ 10,107 പേർ യോഗ്യത നേടി. രജിസ്റ്റർ ചെയ്ത നാലിൽ ഒരാൾ വീതം ഈ വർഷം യോഗ്യത നേടിയിട്ടുണ്ട്. വനിതകൾ മാത്രമുള്ള സൂപ്പർന്യൂമററി സീറ്റുകൾ ഉൾപ്പെടെ 3,814 സീറ്റുകൾ വനിതകൾക്ക് അനുവദിച്ചു. കൂടാതെ 37 വനിതകൾ ജെൻഡർ ന്യൂട്രൽ പൂൾ വഴി സീറ്റ് നേടി.


പട്ടികജാതി , പട്ടികവർഗ വിഭാഗങ്ങളിലെ വിജയശതമാനം യഥാക്രമം 9.8, 8.1 ശതമാനം പോയിന്റ് വർധിച്ചു. അതേസമയം, ജനറൽ വിഭാഗത്തിൽ യോഗ്യത നേടിയവരുടെ എണ്ണം കഴിഞ്ഞ വർഷത്തെ 16,154-ൽ നിന്ന് 15,883 ആയി കുറഞ്ഞു. വിജയശതമാനം 43%-ൽ നിന്ന് 39.8%-മായി താഴ്ന്നു.


മേയ് 17-ന് നടന്ന ജെഇഇ അഡ്വാൻസ്ഡ് പരീക്ഷയിൽ ആകെ 1,79,694 വിദ്യാർഥികൾ രണ്ട് പേപ്പറുകളിലുമായി പങ്കെടുത്തു. ജൂൺ 1-ന് പ്രസിദ്ധീകരിച്ച ഫലത്തിൽ 56,880 പേർ യോഗ്യത നേടി. ലഭ്യമായ സീറ്റുകളുടെ കുറഞ്ഞത് രണ്ടിരട്ടി ആളുകളെങ്കിലും യോഗ്യത നേടുന്നുണ്ടെന്ന് ഉറപ്പാക്കാൻ യോഗ്യതാ മാനദണ്ഡങ്ങളിൽ ഇളവ് നൽകിയിരുന്നു. ഐഐടികൾക്ക് പുറമെ ഐഐഎസ്‍സി ബെംഗളൂരു , ഐഐഎം ലഖ്‌നൗ, ഐഐപിഇ , ഐഐഎസ് ടി, ആർജിഐപിടി എന്നീ സ്ഥാപനങ്ങളും പ്രവേശനത്തിനായി 2026ലെ ജെഇഇ അഡ്വാൻസ്ഡ് റാങ്ക് പട്ടിക ഉപയോഗിക്കും.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home