ഗേറ്റ് സ്കോർ നിർബന്ധമില്ല; ഐഐടി ഗുവാഹത്തിയിൽ പുതിയ ഹൈബ്രിഡ് എംടെക് കോഴ്‌സ്

ഗുവാഹത്തി: ഉന്നത വിദ്യാഭ്യാസ രംഗത്ത് വിപ്ലവകരമായ മാറ്റവുമായി ഐഐടി ഗുവാഹത്തി. റോബോട്ടിക്സ് ആൻഡ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വിഷയത്തിൽ പുതിയ ഹൈബ്രിഡ് എംടെക് കോഴ്‌സ് ഐഐടി ആരംഭിച്ചു. ഈ കോഴ്‌സിന്റെ ഏറ്റവും വലിയ പ്രത്യേകത പ്രവേശനത്തിന് ഗേറ്റ് സ്കോർ നിർബന്ധമില്ല എന്നതാണ്.
ജോലി ചെയ്യുന്ന പ്രൊഫഷണലുകൾക്കും വിദ്യാർത്ഥികൾക്കും ഒരുപോലെ പ്രയോജനപ്പെടുന്ന രീതിയിലാണ് കോഴ്‌സ് വിഭാവനം ചെയ്തിരിക്കുന്നത്. ഓൺലൈൻ ക്ലാസുകളും നേരിട്ടുള്ള ക്യാമ്പസ് പരിശീലനവും ഒത്തുചേരുന്ന ഹൈബ്രിഡ് മോഡലിലാണ് പഠനം നടക്കുക.
വ്യവസായ ലോകത്തെ മാറുന്ന ആവശ്യങ്ങൾക്കനുസരിച്ച് റോബോട്ടിക്സ്, എഐ മേഖലകളിൽ വിദഗ്ധരെ വാർത്തെടുക്കുകയാണ് ലക്ഷ്യം. താൽപ്പര്യമുള്ളവർക്ക് ഐഐടി ഗുവാഹത്തിയുടെ ഔദ്യോഗിക വെബ്സൈറ്റ് വഴി അപേക്ഷിക്കാം.
പ്രവേശന പരീക്ഷയുടെയോ അഭിമുഖത്തിന്റെയോ അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ്. സാങ്കേതിക മേഖലയിൽ കരിയർ ആഗ്രഹിക്കുന്നവർക്ക് മികച്ച അവസരമാണിതെന്ന് ഐഐടി അധികൃതർ അറിയിച്ചു.










0 comments