ad
Deshabhimani

ഐഐടി ഡൽഹിയിൽ ഉപരിപഠനത്തിന് വിദേശ വിദ്യാർത്ഥികൾക്കും അവസരം; പിജി, പിഎച്ച്ഡി പ്രോഗ്രാമുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

IIT Delhi.jpg
വെബ് ഡെസ്ക്

Published on Mar 11, 2026, 06:43 PM | 1 min read

ന്യൂഡൽഹി: ഐഐടി ഡൽഹിയിൽ 2025-26 അധ്യയന വർഷത്തെ പോസ്റ്റ് ഗ്രാജുവേറ്റ്, പിഎച്ച്ഡി പ്രോഗ്രാമുകളിലേക്ക് വിദേശ വിദ്യാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. രാജ്യാന്തര തലത്തിലുള്ള പഠന നിലവാരവും ഗവേഷണ സൗകര്യങ്ങളും വിദേശികൾക്ക് കൂടി ലഭ്യമാക്കുന്നതിന്റെ ഭാഗമായാണ് ഐഐടി ഡൽഹി അപേക്ഷകൾ സ്വീകരിക്കുന്നത്.


വിദേശ സർവ്വകലാശാലകളിൽ നിന്നുള്ള മിടുക്കരായ വിദ്യാർത്ഥികളെ ക്യാമ്പസിലേക്ക് ആകർഷിക്കുകയാണ് ലക്ഷ്യം. എം.ടെക്, എംഎസ്ആർ, എംഡിസൈൻ, എം എസ് സി എന്നീ പിജി കോഴ്സുകളിലേക്കും വിവിധ വിഷയങ്ങളിലുള്ള പിഎച്ച്ഡി ഗവേഷണത്തിനുമാണ് അപേക്ഷിക്കാവുന്നത്.


അപേക്ഷകർ ഇന്ത്യൻ പൗരത്വമില്ലാത്തവരായിരിക്കണം. വിദേശ പാസ്‌പോർട്ടുള്ളവർക്കും ഒസിഐ, പിഐഒ കാർഡുള്ളവർക്കും ചില നിബന്ധനകളോടെ അപേക്ഷിക്കാവുന്നതാണ്. തിരഞ്ഞെടുക്കപ്പെടുന്ന വിദേശ വിദ്യാർത്ഥികൾക്ക് പ്രത്യേക സ്കോളർഷിപ്പുകളും ഫെല്ലോഷിപ്പുകളും ഐഐടി ഡൽഹി വാഗ്ദാനം ചെയ്യുന്നുണ്ട്.


യോഗ്യതയുള്ള വിദ്യാർത്ഥികൾക്ക് ഇൻസ്റ്റിറ്റ്യൂട്ട് അസിസ്റ്റന്റ്ഷിപ്പ് വഴി സാമ്പത്തിക സഹായവും ലഭ്യമാക്കും. ഐഐടി ഡൽഹിയുടെ ഔദ്യോഗിക വെബ്സൈറ്റ് വഴിയാണ് അപേക്ഷകൾ സമർപ്പിക്കേണ്ടത്. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് 2025 ജൂലൈയിൽ ആരംഭിക്കുന്ന സെമസ്റ്ററിൽ പഠനം തുടങ്ങാം.


ഗവേഷണ മേഖലയിലെ മികവും ആഗോള റാങ്കിംഗിലെ സ്ഥാനവും പരിഗണിച്ച് കൂടുതൽ വിദേശ വിദ്യാർത്ഥികൾ ഐഐടി ഡൽഹിയെ തിരഞ്ഞെടുക്കുന്നുണ്ട്. എൻജിനീയറിങ്, സയൻസ്, ഹ്യുമാനിറ്റീസ്, മാനേജ്‌മെന്റ് തുടങ്ങി വിവിധ വിഭാഗങ്ങളിലായി നൂറിലധികം കോഴ്സുകളാണ് ഇവിടെയുള്ളത്. അപേക്ഷ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ഐഐടി ഡൽഹിയുടെ ഇന്റർനാഷണൽ പ്രോഗ്രാംസ് വിഭാഗത്തിന്റെ വെബ്സൈറ്റിൽ ലഭ്യമാണ്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home