ad
Deshabhimani

ഇഗ്‌നോ പ്രവേശനം: ജനുവരി സെഷൻ അപേക്ഷാ തീയതി ഫെബ്രുവരി 28 വരെ നീട്ടി

IGNOU.jpg
വെബ് ഡെസ്ക്

Published on Feb 16, 2026, 04:30 PM | 1 min read

ന്യൂഡൽഹി: ഇന്ദിരാഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്സിറ്റി 2026 ജനുവരി സെഷനിലേക്കുള്ള പ്രവേശന തീയതി നീട്ടി. ഒഡിഎൽ, ഓൺലൈൻ പ്രോഗ്രാമുകളിലേക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി ഫെബ്രുവരി 28 വരെയാണ് നീട്ടിയത്.


നേരത്തെ ഫെബ്രുവരി പകുതിയോടെ അപേക്ഷാ കാലാവധി അവസാനിക്കാനിരിക്കെയാണ് വിദ്യാർത്ഥികൾക്ക് ആശ്വാസമായി സർവകലാശാലയുടെ തീരുമാനം. വിവിധ ബിരുദ, ബിരുദാനന്തര, ഡിപ്ലോമ, സർട്ടിഫിക്കറ്റ് കോഴ്സുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം.


ബിഎ, ബി കോം, ബിഎസ്‌സി, എംഎ, എം കോം, എംബിഎ തുടങ്ങിയ പ്രമുഖ കോഴ്സുകളെല്ലാം ഇതിൽ ഉൾപ്പെടുന്നു. സാങ്കേതിക തടസ്സങ്ങൾ ഒഴിവാക്കാൻ അവസാന നിമിഷം വരെ കാത്തുനിൽക്കാതെ അപേക്ഷകൾ സമർപ്പിക്കണമെന്ന് അധികൃതർ അറിയിച്ചു.


താൽപ്പര്യമുള്ള വിദ്യാർത്ഥികൾക്ക് ഇഗ്‌നോയുടെ ഔദ്യോഗിക പോർട്ടലായ ignouadmission.samarth.edu.in വഴി ഓൺലൈനായി അപേക്ഷിക്കാം. പത്താം ക്ലാസ്, പ്ലസ് ടു സർട്ടിഫിക്കറ്റുകൾ, ഫോട്ടോ, ഒപ്പ് തുടങ്ങിയ രേഖകൾ അപേക്ഷയോടൊപ്പം അപ്‌ലോഡ് ചെയ്യണം. നെറ്റ് ബാങ്കിംഗ്, ഡെബിറ്റ്/ക്രെഡിറ്റ് കാർഡുകൾ വഴി ഫീസ് അടയ്ക്കാം.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home