ad
Deshabhimani

പിജി പഠനത്തിനൊപ്പം കൈനിറയെ ശമ്പളം; പുതിയ വർക്ക് ഇമ്മേഴ്‌സീവ് കോഴ്‌സുമായി കേരള ഡിജിറ്റൽ യൂണിവേഴ്‌സിറ്റി

digital university Kerala .jpg
വെബ് ഡെസ്ക്

Published on May 07, 2026, 10:40 PM | 2 min read

തിരുവനന്തപുരം: ബിരുദാനന്തര ബിരുദ പഠനത്തിന്റെ ആദ്യ സെമസ്റ്റർ മുതൽ വിദ്യാർത്ഥികൾക്ക് വരുമാനം നേടാൻ അവസരമൊരുക്കി ഡിജിറ്റൽ യൂണിവേഴ്‌സിറ്റി ഓഫ് കേരള . വ്യവസായ മേഖലയിലെ പ്രായോഗിക പരിചയവും അക്കാദമിക് പഠനവും സംയോജിപ്പിച്ചുകൊണ്ടുള്ള 'വർക്ക് ഇമ്മേഴ്‌സീവ് ലേണിംഗ്' മാതൃകയിൽ പുതിയ എം എസ് സി പ്രോഗ്രാമിന് സർവ്വകലാശാല തുടക്കം കുറിച്ചു.


സ്‌കൂൾ ഓഫ് ഡിജിറ്റൽ സയൻസിന്റെ നേതൃത്വത്തിൽ ആരംഭിക്കുന്ന 'എം.എസ്.സി ഇൻ ഡാറ്റ സയൻസ് ആൻഡ് പ്രോഡക്ട് ഡെവലപ്‌മെന്റ്' എന്ന കോഴ്സിലേക്കാണ് ഇപ്പോൾ അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.


വിദ്യാർത്ഥികൾക്ക് അവരുടെ പഠനകാലയളവിൽ തന്നെ ലൈവ് പ്രോജക്റ്റുകളിൽ പ്രവർത്തിക്കാനും അതിലൂടെ വരുമാനം കണ്ടെത്താനുമാകും എന്നതാണ് ഈ കോഴ്‌സിന്റെ പ്രധാന ആകർഷണം. പഠനത്തിലെയും പ്രവർത്തനത്തിലെയും മികവിന്റെ അടിസ്ഥാനത്തിൽ ആദ്യ സെമസ്റ്ററുകളിൽ പ്രതിമാസം 10,000 രൂപ മുതൽ അവസാന സെമസ്റ്ററിൽ 30,000 രൂപ വരെ വിദ്യാർത്ഥികൾക്ക് സ്റ്റൈപ്പന്റായി ലഭിക്കും.


സെന്റർ ഫോർ ഡിജിറ്റൽ ഇന്നൊവേഷൻ ആൻഡ് പ്രോഡക്ട് ഡെവലപ്‌മെന്റ് ഉൾപ്പെടെയുള്ള അത്യാധുനിക ലാബുകളുടെ സഹായത്തോടെയാണ് പ്രായോഗിക പരിശീലനം നൽകുന്നത്. അക്കാദമിക് ക്രെഡിറ്റുകൾ വിദ്യാർത്ഥികൾ പൂർത്തിയാക്കുന്ന പ്രോജക്റ്റുകളുമായി ബന്ധിപ്പിച്ചിരിക്കും.


ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഡാറ്റ സയൻസ്, ഫുൾ-സ്റ്റാക്ക് ഡെവലപ്‌മെന്റ്, ക്ലൗഡ് കമ്പ്യൂട്ടിംഗ്, ഡെവോപ്‌സ് തുടങ്ങിയ ആധുനിക സാങ്കേതിക മേഖലകളിലാണ് പരിശീലനം നൽകുന്നത്.


ആകെ 20 സീറ്റുകൾ മാത്രമുള്ള കോഴ്‌സിലേക്ക് അല്ലെങ്കിൽ സർവ്വകലാശാല നടത്തുന്ന പ്രവേശന പരീക്ഷ, സ്കിൽ ടെസ്റ്റ്, അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലാണ് പ്രവേശനം നൽകുക. പഠനശേഷം വിദ്യാർത്ഥികൾക്ക് മികച്ച പ്ലേസ്‌മെന്റ് ഉറപ്പാക്കാനുള്ള തുടർ സംവിധാനങ്ങളും കോഴ്‌സിന്റെ ഭാഗമായി സർവ്വകലാശാല ഒരുക്കിയിട്ടുണ്ട്.


ദേശീയ വിദ്യാഭ്യാസ നയം 2020-ന്റെ ഭാഗമായുള്ള 'വർക്ക് ഇന്റഗ്രേറ്റഡ് ലേണിംഗ്' മാതൃക പിന്തുടരുന്ന ഈ പ്രോഗ്രാം, വ്യവസായ ലോകത്തിന് ആവശ്യമുള്ള വിദഗ്ധ പ്രൊഫഷണലുകളെ സൃഷ്ടിക്കാനാണ് ലക്ഷ്യമിടുന്നത്.


കോഴ്സുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ അറിയാൻ താല്പര്യമുള്ളവർക്കായി ഈ മാസം 11, 12 തീയതികളിൽ രാവിലെ 11 മണിക്ക് സർവ്വകലാശാല വെബിനാർ സംഘടിപ്പിക്കുന്നുണ്ട്. താല്പര്യമുള്ള വിദ്യാർത്ഥികൾക്ക് ഗൂഗിൾ ഫോം വഴി പേര് രജിസ്റ്റർ ചെയ്ത് വെബിനാറിൽ സൗജന്യമായി പങ്കെടുക്കാവുന്നതാണ്.


താഴെ കാണുന്ന ലിങ്കിലുള്ള ഗൂഗിൾ ഫോം പൂരിപ്പിച്ച് വെബിനാറിലേക്കുള്ള പ്രവേശനം ഉറപ്പിക്കാവുന്നതാണ്.


https://docs.google.com/forms/d/e/1FAIpQLScAzGfAec826BqOzdu1y96Lme-VE4qwLY7x-RL3mumgeUZnnA/viewform



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home