നൈപുണ്യ വികസനത്തിന് ഐസിടി അക്കാദമി

മുരളീധരൻ മണ്ണിങ്ങൽ
Published on Mar 11, 2026, 12:33 PM | 2 min read
കേരള സർക്കാരിന്റെ പിന്തുണയോടെ, തിരുവനന്തപുരം ടെക്നോപാർക്ക് ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്ഥാപനമാണ് ഐസിടി അക്കാദമി ഓഫ് കേരള. ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെകീഴിൽ കോളേജുകളിൽ പ്രവർത്തിക്കുന്ന ‘സെന്റർ ഫോർ സ്കിൽ ഡെവലപ്മെന്റ് കോഴ്സസ് ആൻഡ് കരിയർ പ്ലാനിങ് പദ്ധതിയുടെ നടത്തിപ്പ് ചുമതലയും അക്കാദമിക്കാണ്. അക്കാദമിയുടെ പ്രോഗ്രാമുകളെ പറ്റി.
ഇൻഡസ്ട്രി റെഡിനസ് പ്രോഗ്രാമുകൾ
ബിരുദധാരികളെ നേരിട്ട് തൊഴിലിലേക്ക് നയിക്കാൻ സഹായിക്കുന്ന ഇൻഡസ്ട്രി അനുസൃത കോഴ്സുകളാണിവ. യോഗ്യത: എൻജിനിയറിങ് അല്ലെങ്കിൽ സയൻസ് ബിരുദധാരികൾക്കോ, ഏതെങ്കിലും എൻജിനിയറിങ് ബ്രാഞ്ചിൽ മൂന്ന് വർഷത്തെ ഡിപ്ലോമയുള്ളവർക്കോ അപേക്ഷിക്കാം. ഇവർക്ക് മാത്തമാറ്റിക്സിലും കംപ്യൂട്ടർ അടിസ്ഥാന കാര്യങ്ങളിലും (+2 വിന് തുല്യമായ) അറിവുണ്ടായിരിക്കണം. ബിരുദ പഠനം പൂർത്തിയാക്കി അവസാന ഫലം കാത്തിരിക്കുന്ന വിദ്യാർഥികൾക്കും അപേക്ഷിക്കാം.
● സർട്ടിഫൈഡ് ഫുൾ സ്റ്റാക്ക് ഡെവലപ്പർ വിത്ത് ജനറേറ്റീവ് AI ഇന്റഗ്രേഷൻ (MERN)
● സർട്ടിഫൈഡ് സ്പെഷ്യലിസ്റ്റ് ഇൻ ഫുൾ സ്റ്റാക്ക് ഡെവലപ്പ്മെന്റ് (Java)
● സർട്ടിഫൈഡ് സ്പെഷ്യലിസ്റ്റ് ഇൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആൻഡ് മെഷീൻ ലേണിങ്
● സർട്ടിഫൈഡ് സൈബർ സെക്യൂരിറ്റി അനലിസ്റ്റ്
● സർട്ടിഫൈഡ് സ്പെഷ്യലിസ്റ്റ് ഇൻ SDET (സോഫ്‌റ്റ്‌വെയർ ഡെവലപ്മെന്റ് എൻജിനിയർ ഇൻ ടെസ്റ്റ്)
● സർട്ടിഫൈഡ് സ്പെഷ്യലിസ്റ്റ് ഇൻ ഡാറ്റാ സയൻസ് ആൻഡ് അനലിറ്റിക്സ്
അപ്‌സ്‌കില്ലിങ് പ്രോഗ്രാമുകൾ
ജോലി ചെയ്യുന്നവർക്കും പ്രൊഫഷണലുകൾക്കും തങ്ങളുടെ കരിയറിൽ ഉയർച്ച നേടാൻ സഹായിക്കുന്ന കോഴ്സുകൾ.
യോഗ്യത: ഏതെങ്കിലും വിഷയത്തിൽ ബിരുദമോ അല്ലെങ്കിൽ മൂന്ന് വർഷത്തെ ഡിപ്ലോമയോ ഉള്ളവർക്ക്. അവസാന വർഷ വിദ്യാർഥികൾക്കും ഫലം കാത്തിരിക്കുന്നവർക്കും അപേക്ഷിക്കാം. അടിസ്ഥാന കംപ്യൂട്ടർ അറിവും സോഷ്യൽ മീഡിയയിൽ സാന്നിധ്യവും ഉണ്ടായിരിക്കണം.
● മാസ്റ്ററിങ് ഡിജിറ്റൽ മാർക്കറ്റിങ് വിത്ത് എഐ
● ഡെവോപ്സ് വിത്ത് അഷുർ
● സർട്ടിഫൈഡ് ഫ്ലട്ടർ ഡെവലപ്പർ
● യുഐ/യുഎക്സ് (UI/UX) ഡിസൈൻ - ഫിഗ്മ
● എഡബ്ല്യുഎസ് സർട്ടിഫൈഡ് ഡെവലപ്പർ
എസെൻഷ്യൽ സ്കിൽ പ്രോഗ്രാമുകൾ
അടിസ്ഥാന ഐടി നൈപുണ്യങ്ങൾ ഉറപ്പുവരുത്തുന്നതിനുള്ള പ്രോഗ്രാമുകൾ. ഏതെങ്കിലും എൻജിനിയറിങ് വിഷയത്തിൽ മൂന്ന് വർഷത്തെ ഡിപ്ലോമയുള്ള ബിരുദധാരികൾ, ബിരുദാനന്തര ബിരുദധാരികൾ അല്ലെങ്കിൽ ജോലി ചെയ്യുന്ന പ്രൊഫഷണലുകൾ, അവസാന വർഷ ബിരുദ വിദ്യാർഥികൾ എന്നിവർക്ക് അപേക്ഷിക്കാം. ഇവർക്ക് മാത്തമാറ്റിക്സിൽ ഹയർ സെക്കൻഡറി തലത്തിലുള്ള അറിവും അടിസ്ഥാന കംപ്യൂട്ടർ നൈപുണ്യവും ഉണ്ടായിരിക്കണം.
● പൈത്തൺ പ്രോഗ്രാമിങ്
● ജാവ പ്രോഗ്രാമിങ്
● ബിസിനസ് ഇന്റലിജൻസ് വിത്ത് പവർ ബിഐ (Power BI)
പാർട്ണർ പ്രോഗ്രാമുകൾ
പ്രമുഖ സ്ഥാപനങ്ങളുമായി ചേർന്ന് നടത്തുന്ന കോഴ്സുകൾ
● ഐഐടി പാലക്കാട് ടെക്നോളജി ഐഹബ് ഫൗണ്ടേഷനുമായി (ഐപിടിഐഎഫ്) ചേർന്ന്: എക്സിക്യൂട്ടീവ് പ്രോഗ്രാം ഇൻ അഡ്വാൻസ്ഡ് എഐ & എംഎൽ
● മലബാർ ക്യാൻസർ സെന്ററുമായി ചേർന്ന്: സർട്ടിഫൈഡ് സ്പെഷ്യലിസ്റ്റ് ഇൻ ഹെൽത്ത് ഇൻഫർമേഷൻ ടെക്നോളജി.
● ബിംലാബ്സുമായി ചേർന്ന്: സർട്ടിഫൈഡ് ബിം (BIM) മോഡലർ & പ്രൊഫഷണൽ പ്രോഗ്രാമുകൾ.
ആസ്പയർ - ഉന്നതി പ്രോഗ്രാമുകൾ
പട്ടികജാതി/പട്ടികവർഗ വിഭാഗത്തിൽപ്പെട്ട ഉദ്യോഗാർഥികൾക്കായുള്ള പ്രത്യേക നൈപുണ്യ വികസന പദ്ധതികൾ.
യോഗ്യത: എൻജിനിയറിങ് അല്ലെങ്കിൽ സയൻസ് ബിരുദധാരികൾക്കോ, ഏതെങ്കിലും എൻജിനിയറിങ് ബ്രാഞ്ചിൽ മൂന്ന് വർഷത്തെ ഡിപ്ലോമയുള്ളവർക്കോ അപേക്ഷിക്കാം. ഇവർക്ക് മാത്തമാറ്റിക്സിലും കംപ്യൂട്ടർ ഫണ്ടമെന്റൽസിലും (പ്ലസ് ടു നിലവാരത്തിലുള്ള) അടിസ്ഥാന അറിവുണ്ടായിരിക്കണം. ബിരുദ പഠനം പൂർത്തിയാക്കി ഫലം കാത്തിരിക്കുന്ന വിദ്യാർഥികൾക്കും അപേക്ഷിക്കാം.
● സർട്ടിഫൈഡ് സ്പെഷ്യലിസ്റ്റ് ഇൻ ഫുൾ സ്റ്റാക്ക് ഡെവലപ്മെന്റ് (MERN)
● സർട്ടിഫൈഡ് സ്പെഷ്യലിസ്റ്റ് ഇൻ ഡിജിറ്റൽ മാർക്കറ്റിങ് വിത്ത് എഐ അഡോപ്ഷൻ
വിവരങ്ങൾക്ക് : https://ictkerala.org
(ഐസിടി അക്കാദമി ഓഫ് കേരള - സിഇഒ അണ് ലേഖകൻ)










0 comments