ad
Deshabhimani

ഐസിഎസ്ഇ, ഐഎസ്‌സി ഫലങ്ങൾ ഇന്ന്; പത്താം ക്ലാസ്, പ്ലസ് ടു പരീക്ഷാഫലം രാവിലെ 11ന് അറിയാം

ICSE.jpg
വെബ് ഡെസ്ക്

Published on Apr 30, 2026, 09:40 AM | 1 min read

ന്യൂഡൽഹി: ഐസിഎസ്ഇ (പത്താം ക്ലാസ്), ഐഎസ്‌സി (പ്ലസ് ടു) പരീക്ഷാഫലങ്ങൾ ഇന്ന് പ്രഖ്യാപിക്കും. രാവിലെ 11 മണിയോടെ കൗൺസിൽ ഫോർ ദ ഇന്ത്യൻ സ്കൂൾ സർട്ടിഫിക്കറ്റ് എക്സാമിനേഷൻസ് (CISCE) ഔദ്യോഗികമായി ഫലം പുറത്തുവിടും.


വിദ്യാർത്ഥികൾക്ക് കൗൺസിലിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ cisce.org വഴിയും results.cisce.org വഴിയും ഫലങ്ങൾ പരിശോധിക്കാം. ഇതിന് പുറമെ ഡിജിലോക്കർ (DigiLocker), എസ്എംഎസ് (SMS) സംവിധാനങ്ങൾ വഴിയും മാർക്ക് ലിസ്റ്റുകൾ ലഭ്യമാകും.


ഔദ്യോഗിക പോർട്ടലിൽ പ്രവേശിച്ച് യുണീക് ഐഡി, ഇൻഡക്സ് നമ്പർ എന്നിവ നൽകി റിസൾട്ട് ഡൗൺലോഡ് ചെയ്യാം. 'ICSE' അല്ലെങ്കിൽ 'ISC' എന്ന് ടൈപ്പ് ചെയ്ത് സ്പേസ് ഇട്ട ശേഷം ഏഴക്ക യുണീക് ഐഡി ചേർത്ത് 09248082883 എന്ന നമ്പറിലേക്ക് അയക്കുക. ഡിജിലോക്കർ ആപ്പ് വഴിയോ വെബ്‌സൈറ്റ് വഴിയോ ഡിജിറ്റൽ മാർക്ക് ഷീറ്റുകൾ ലഭ്യമാകും.


ഫലപ്രഖ്യാപനത്തിന് ശേഷം മാർക്ക് പുനർമൂല്യനിർണ്ണയത്തിന് അപേക്ഷിക്കാനുള്ള സൗകര്യവും കൗൺസിൽ ഒരുക്കിയിട്ടുണ്ട്. ഇതിനായുള്ള ലിങ്ക് വെബ്‌സൈറ്റിൽ ലഭ്യമാകും. ഇത്തവണയും മികച്ച വിജയം പ്രതീക്ഷിക്കുന്നതായി കൗൺസിൽ വൃത്തങ്ങൾ അറിയിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home