ad
Deshabhimani

ഗൂഗിൾ സ്റ്റുഡന്റ് റിസർച്ചർ പ്രോഗ്രാം: അപേക്ഷ മാർച്ച് 31 വരെ

Google.jpg
വെബ് ഡെസ്ക്

Published on Mar 30, 2026, 11:57 AM | 1 min read

ന്യൂഡൽഹി: ഗൂഗിളിന്റെ 'സ്റ്റുഡന്റ് റിസർച്ചർ 2026' പ്രോഗ്രാമിലേക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി മാർച്ച് 31-ന് അവസാനിക്കും. ഗവേഷണ താല്പര്യമുള്ള മിടുക്കരായ വിദ്യാർത്ഥികൾക്ക് ഗൂഗിളിന്റെ അത്യാധുനിക ഗവേഷണ വിഭാഗങ്ങളായ ഗൂഗിൾ ഡീപ് മൈൻഡ്, ഗൂഗിൾ റിസർച്ച്, ഗൂഗിൾ ക്ലൗഡ് എന്നിവയിൽ പ്രവർത്തിക്കാൻ ഈ അവസരത്തിലൂടെ സാധിക്കും.


ബാച്ചിലർ, മാസ്റ്റേഴ്സ്, അല്ലെങ്കിൽ പിഎച്ച്ഡി ബിരുദ പഠനം നടത്തുന്ന വിദ്യാർത്ഥികൾക്കാണ് അവസരം. കമ്പ്യൂട്ടർ സയൻസ്, ലിംഗ്വിസ്റ്റിക്സ്, സ്റ്റാറ്റിസ്റ്റിക്സ്, അപ്ലൈഡ് മാത്തമാറ്റിക്സ്, ഓപ്പറേഷൻസ് റിസർച്ച്, ഇക്കണോമിക്സ്, നാച്ചുറൽ സയൻസ് തുടങ്ങിയ വിഷയങ്ങളിൽ പഠിക്കുന്നവർക്ക് അപേക്ഷിക്കാം.


കൂടാതെ, മെഷീൻ ലേണിംഗ്, ഡീപ് ലേണിംഗ്, കമ്പ്യൂട്ടർ വിഷൻ, സോഫ്റ്റ്‌വെയർ എഞ്ചിനീയറിംഗ് തുടങ്ങിയ മേഖലകളിൽ പ്രായോഗിക പരിജ്ഞാനവും ഉണ്ടായിരിക്കണം. പൈത്തൺ, ജാവ, സി++ തുടങ്ങിയ പ്രോഗ്രാമിംഗ് ഭാഷകളിലെ അറിവ് അപേക്ഷകർക്ക് മുൻഗണന നൽകും.


തിരഞ്ഞെടുക്കപ്പെടുന്ന വിദ്യാർത്ഥികൾക്ക് ലോകം നേരിടുന്ന സങ്കീർണ്ണമായ പ്രശ്നങ്ങൾക്ക് സാങ്കേതിക വിദ്യയിലൂടെ പരിഹാരം കാണാനുള്ള ഗവേഷണങ്ങളിൽ പങ്കാളികളാകാം. മികച്ച അക്കാദമിക് പശ്ചാത്തലമുള്ളവർക്കും പ്രമുഖ കോൺഫറൻസുകളിൽ ഗവേഷണ പ്രബന്ധങ്ങൾ അവതരിപ്പിച്ചിട്ടുള്ളവർക്കും മുൻഗണന ലഭിക്കും.


ഗൂഗിൾ കരിയേഴ്സ് ഔദ്യോഗിക വെബ്സൈറ്റ് വഴി ഓൺലൈനായാണ് അപേക്ഷ സമർപ്പിക്കേണ്ടത്. റെസ്യൂമെ അപ്‌ലോഡ് ചെയ്ത് വ്യക്തിഗത വിവരങ്ങൾ നൽകി പ്രൊഫൈൽ ക്രിയേറ്റ് ചെയ്ത ശേഷം അപേക്ഷ പൂർത്തിയാക്കാം. മാർച്ച് 31-ന് ശേഷം ലഭിക്കുന്ന അപേക്ഷകൾ പരിഗണിക്കുന്നതല്ല.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home