ad
Deshabhimani

ഫുട്‌വെയർ ഡിസൈൻ പഠിക്കാം; അപേക്ഷ ഏപ്രിൽ 20 വരെ

footware designing
avatar
ഡോ. രാജേഷ്‌ ബാബു കെ ആർ

Published on Mar 11, 2026, 08:37 AM | 2 min read

​ഫുട്‌വെയർ ഡിസൈൻ ആൻഡ്‌ ഡെവലപ്മെന്റ്‌ ഇൻസ്റ്റിറ്റ്യൂട്ട് (FDDI) വിവിധ കോഴ്‌സുകളിലേക്ക്‌ ഇപ്പോൾ അപേക്ഷിക്കേണ്ട സമയമാണിത്. ഹ്രസ്വകാല വ്യവസായാധിഷ്ഠിത പ്രോഗ്രാമുകൾക്കുപുറമെ, ഫുട്‌വെയർ ഡിസൈൻ ആൻഡ്‌ പ്രൊഡക്‌ഷൻ, ഫാഷൻ ഡിസൈൻ, റീട്ടെയിൽ ആൻഡ്‌ ഫാഷൻ മെർച്ചൻഡൈസ്, ലെതർ ലൈഫ്‌സ്റ്റൈൽ ആൻഡ്‌ പ്രോഡക്ട്‌ ഡിസൈൻ എന്നീ മേഖലകളിൽ ബിരുദം, ബിരുദാനന്തര ബിരുദം പ്രോഗ്രാമുകളുമുണ്ട്‌.


നോയിഡ, ചെന്നൈ, ഹൈദരാബാദ്, പട്‌ന, കൊൽക്കത്ത, ജോധ്പുർ, റോത്തക്, ഫുർസത്ഗഞ്ച്, ചണ്ഡീഗഡ്‌, ചിന്ത്വാര, ഗുണ, അങ്കലേശ്വർ എന്നീ സ്ഥലങ്ങളിലായി സ്കൂൾ ഓഫ് ഫുട്‌വെയർ ഡിസൈൻ ആൻഡ് പ്രൊഡക്‌ഷൻ, സ്കൂൾ ഓഫ് ലെതർ ഗുഡ് ആൻഡ് ആക്‌സസറീസ് ഡിസൈൻ, സ്കൂൾ ഓഫ് ഫാഷൻ ഡിസൈൻ, സ്കൂൾ ഓഫ് റീട്ടെയിൽ ആൻഡ് ഫാഷൻ മെർച്ചൻഡൈസ് എന്നിങ്ങനെയുള്ള നാലു പഠനകേന്ദ്രങ്ങൾ പ്രവർത്തിക്കുന്നു. അപേക്ഷ സമർപ്പിക്കേണ്ട അവസാനതീയതി ഏപ്രിൽ 20 ആണ്. 30 വരെ ലേറ്റ് ഫീയോടെ അപേക്ഷിക്കാം.


​കോഴ്സുകൾ


സ്കൂൾ ഓഫ് ഫുട്‌വെയർ ഡിസൈൻ ആൻഡ് 
പ്രൊഡക്‌ഷൻ


ബി ഡെസ് (ഫുട്‌വെയർ ഡിസൈൻ ആൻഡ് പ്രൊഡക്‌ഷൻ) കാലാവധി നാലുവർഷം.

ബി ഡെസ് (സ്പോർട്സ് ആൻഡ്‌ ലൈഫ്സ്റ്റൈൽ ഫുട്‌വെയർ ഡിസൈൻ) കാലാവധി നാലുവർഷം.

ബി ഡെസ് (ഹൈ ഫാഷൻ ഫുട്‌വെയർ) കാലാവധി നാലുവർഷം.

എം ഡെസ് (ഫുട്‌വെയർ ഡിസൈൻ ആൻഡ് പ്രൊഡക്‌ഷൻ): നൂതന ഡിസൈൻ രീതിശാസ്ത്രവും ഡിസൈൻ ഗവേഷണവും ഉപയോക്തൃ പഠനങ്ങൾ, നൂതന മെറ്റീരിയലുകൾ, പാദരക്ഷാ സൗന്ദര്യശാസ്ത്രം, പാറ്റേൺ സിസ്റ്റങ്ങൾ, കാഡ്/കാം, ഡിജിറ്റൽ സിമുലേഷൻ, 3ഡി പ്രിന്റിങ്‌ ആൻഡ്‌ പ്രോട്ടോടൈപ്പിങ്‌, നിർമാണസംവിധാനങ്ങൾ, ഗുണനിലവാര പരിശോധന, കോസ്റ്റിങ്‌ എന്നിവയാണ് കോഴ്സിന്റെ ഘടകങ്ങൾ. ഇൻഡസ്ട്രി ഇന്റേൺഷിപ് സൗകര്യവും ലഭ്യമാണ്. കാലാവധി രണ്ടുവർഷം.

​​സ്കൂൾ ഓഫ് ലെതർ ഗുഡ്സ് ആൻഡ്‌ ആക്സസറീസ് 
ഡിസൈൻ


ബി ഡെസ് (ലതർ ലൈഫ് സ്റ്റൈൽ ആൻഡ്‌ പ്രോഡക്ട്‌ ഡിസൈൻ) കാലാവധി നാലുവർഷം.

ബി ഡെസ് (ഡിജിറ്റൽ പ്രോഡക്ട്‌ ഡിസൈൻ ആൻഡ്‌ വെർച്വൽ പ്രോട്ടോടൈപ്പിങ്‌) കാലാവധി നാലുവർഷം.


​സ്കൂൾ ഓഫ് ഫാഷൻ ഡിസൈൻ


ബി ഡെസ് (ഫാഷൻ കമ്യൂണിക്കേഷൻ) കാലാവധി നാലുവർഷം.

ബി ഡെസ് (ടെക്സ്റ്റൈൽ ആൻഡ്‌ അപ്പാരൽ ഡിസൈൻ) കാലാവധി നാലുവർഷം.

ബി ഡെസ് (ഫാഷൻ ഡിസൈൻ) കാലാവധി നാലുവർഷം.

എം ഡെസ് (ഫാഷൻ ഡിസൈൻ): അഡ്വാൻസ്ഡ് സ്റ്റഡീസ് ഇൻ ഡിസൈൻ, ഗവേഷണരീതികൾ, വിഷ്വൽ കമ്യൂണിക്കേഷൻ സിദ്ധാന്തം, സെമിയോട്ടിക്സ്, ഫാഷൻ ഡിസ്കോർസ്, സാംസ്കാരിക പഠനങ്ങൾ, സ്റ്റുഡിയോ ആൻഡ്‌ സ്പെഷ്യലൈസേഷൻ പ്രാക്ടീസ്: ഫാഷൻ ബ്രാൻഡിങ്‌ ആൻഡ് ഐഡന്റിറ്റി സിസ്റ്റംസ്, ഗ്രാഫിക് ഡിസൈൻ, ടൈപ്പോഗ്രാഫി, പ്രസിദ്ധീകരണ ഡിസൈൻ, ഫാഷൻ ഫോട്ടോഗ്രഫി, ഫിലിം, സ്റ്റൈലിങ്‌, ഡിജിറ്റൽ മീഡിയ സ്ട്രാറ്റജി, ഫാഷൻ പ്ലാറ്റ്‌ഫോമുകൾക്കായുള്ള യുഐ/യുഎക്സ് ഉള്ളടക്കം എന്നിവയാണ് പഠനമേഖല. കാലാവധി രണ്ടുവർഷം.

​​

സ്കൂൾ ഓഫ് റീട്ടെയിൽ ആൻഡ് ഫാഷൻ 
മെർച്ചൻഡൈസ്


ബിബിഎ- റീട്ടെയിൽ ആൻഡ്‌ ഫാഷൻ മെർച്ചൻഡൈസ്. നാലുവർഷം.

ബിബിഎ സപ്ലൈ ചെയിൻ മാനേജ്മെന്റ്. നാലുവർഷം

ബിബിഎ ഡാറ്റ സയൻസ് ആൻഡ് ബിസിനസ് അനലിറ്റിക്സ്. നാലുവർഷം

ബിബിഎ -ഗ്ലോബൽ ലക്‌ഷ്വറി ബ്രാൻഡ് മാനേജ്മെന്റ്. രണ്ടുവർഷം

എംബിഎ- റീട്ടെയിൽ ആൻഡ്‌ ഫാഷൻ മെർച്ചൻഡൈസ്. രണ്ടുവർഷം.

എംബിഎ -സപ്ലൈ ചെയിൻ മാനേജ്മെന്റ്. രണ്ടുവർഷം.

എംബിഎ ഡാറ്റ സയൻസ് ആൻഡ് ബിസിനസ് അനലിറ്റിക്സ്. രണ്ടുവർഷം.

എംബിഎ ഗ്ലോബൽ ലക്‌ഷ്വറി ബ്രാൻഡ് മാനേജ്മെന്റ്. രണ്ടുവർഷം.

എംബിഎ ഹ്യൂമൻറിസോഴ്‌സ് മാനേജ്‌മെന്റ്. രണ്ടുവർഷം.


യോഗ്യത

10+2 പരീക്ഷ പാസായവർക്കും ഇന്ത്യൻ യൂണിവേഴ്സിറ്റികളിൽനിന്ന് 10+2 സിസ്റ്റത്തിനുതുല്യമായ എഎസ്എസ്‌സി അല്ലെങ്കിൽ നാഷണൽ ഓപ്പൺ സ്കൂൾ നടത്തുന്ന സ്കൂൾ പരീക്ഷയിൽ കുറഞ്ഞത് അഞ്ച് വിഷയങ്ങളെങ്കിലും പാസായിട്ടുള്ളവർക്കും ബിരുദ കോഴ്സുകൾക്ക് അപേക്ഷിക്കാം. ഏതെങ്കിലും വിഷയത്തിൽ ബിരുദമുള്ളവർക്ക് ബിരുദാനന്തര ബിരുദം (എം ഡെസ്, എംബിഎ) കോഴ്സുകൾക്ക് അപേക്ഷിക്കാം


​പ്രവേശനപരീക്ഷ മെയ്‌ 10ന്‌


മെയ്‌10ന്‌ നടക്കുന്ന ഓൾ ഇന്ത്യ സെലക്‌ഷൻ ടെസ്റ്റ്‌ 2026ന്റെ (എഫ്ഡിഡിഐ– എഐഎസ്ടി 2026) റാങ്ക് അനുസരിച്ചായിരിക്കും പ്രവേശനം. കേരളത്തിൽ കൊച്ചിയാണ് പരീക്ഷാകേന്ദ്രം. വിവരങ്ങൾക്ക്‌: www.fddiindia.com



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home