print edition പ്ലസ്‌ടുക്കാർക്കായി വിവിധ പ്രവേശന പരീക്ഷകൾ

നാഷണൽ എൻട്രൻസ് സ്‌ക്രീനിങ് ടെസ്റ്റ്
കേന്ദ്ര ആണവോർജ വകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന ഭുവനേശ്വറിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് എഡ്യൂക്കേഷൻ ആൻഡ് റിസർച്ച് (NISER), മുംബൈയിലെ യൂണിവേഴ്‌സിറ്റി ഓഫ് മുംബൈ - ഡിപ്പാർട്ട്‌മെന്റ് ഓഫ് അറ്റോമിക് എനർജി സെന്റർ ഫോർ എക്‌സലൻസ് ഇൻ ബേസിക് സയൻസസ് (UM- DAE CEBS) എന്നീ സ്വയം ഭരണ സ്ഥാപനങ്ങളിൽ അഞ്ചുവർഷ ഇന്റഗ്രേറ്റഡ് മാസ്റ്റേഴ്‌സ് പ്രോഗ്രാമുകൾക്കുള്ള പ്രവേശന പരീക്ഷ. വിവരങ്ങൾക്ക്: www.nestexam.in
ഐഎസ്ഐ അഡ്മിഷൻ ടെസ്റ്റ്
ഇന്ത്യൻ സ്റ്റാറ്റിസ്റ്റിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിലെ (ISI) ബി സ്റ്റാറ്റ് (ഓണേഴ്‌സ്), ബി മാത്ത് (ഓണേഴ്‌സ്) പ്രോഗ്രാമുകൾക്കുള്ള പ്രവേശന പരീക്ഷ. വിവരങ്ങൾക്ക്: www.isical.ac.in
സിഎംഐ പ്രവേശന പരീക്ഷ
ചെന്നൈ മാത്തമാറ്റിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് (CMI) നടത്തുന്ന മാത്തമാറ്റിക്‌സ് ആൻഡ് കംപ്യൂട്ടർ സയൻസ്, മാത്തമാറ്റിക്‌സ് ആൻഡ് ഫിസിക്‌സ് എന്നീ ബിഎസ്‌സി (ഓണേഴ്‌സ്) പ്രോഗ്രാമുകൾക്കുള്ള പ്രവേശന പരീക്ഷ. വിവരങ്ങൾക്ക്: www.cmi.ac.in.
നാഷണൽ ഡിഫൻസ് അക്കാദമി ആൻഡ് നേവൽ അക്കാദമി (NDA & NA) പരീക്ഷ
ആർമി, നേവി, എയർഫോഴ്‌സ് വിങ്ങുകളിലേക്കുള്ള പ്രവേശന പരീക്ഷയായ എൻഡിഎ ആൻഡ് എൻഎയിൽ നേവി, എയർഫോഴ്‌സ് വിങ്ങുകളിലേക്ക് സയൻസ് വിദ്യാർഥികൾക്ക് മാത്രമേ അപേക്ഷിക്കാനാകും. അവിവാഹിതരായ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും അപേക്ഷിക്കാം. വിവരങ്ങൾക്ക്: www.upsc.gov.in
അണ്ടർ ഗ്രാജ്വേറ്റ് പ്രീ- ഇന്റർവ്യൂ സ്‌ക്രീനിങ് ടെസ്റ്റ് (UPST)
കൊൽക്കത്തയിലെ ജാദവ്പുരിലുള്ള ഇന്ത്യൻ അസോസിയേഷൻ ഫോർ ദി കൾട്ടിവേഷൻ ഓഫ് സയൻസിൽ (IACS) ഇന്റഗ്രേറ്റഡ് ബാച്ചിലർ ഓഫ് സയൻസ്, - മാസ്‌റ്റർ ഓഫ് സയൻസ് പ്രോഗ്രാമുകൾക്കുള്ള പ്രവേശന പരീക്ഷ. വിവരങ്ങൾക്ക്: www.iacs.res.in
നാഷണൽ കോമൺ എൻട്രൻസ് ടെസ്റ്റ്
നാഷണൽ കൗൺസിൽ ഫോർ ടീച്ചർ എഡ്യൂക്കേഷന്റെ (എൻസിടിഇ) കീഴിലുള്ള നാലുവർഷ ഇന്റഗ്രേറ്റഡ് ടീച്ചർ എഡ്യൂക്കേഷൻ പ്രോഗ്രാമിലേക്കുള്ള (ഐടിഇപി ) പ്രവേശന പരീക്ഷയാണിത്. വിവിധ ഐഐടികൾ, എൻഐടികൾ, റീജണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഡ്യൂക്കേഷൻ, കേന്ദ്ര / സംസ്ഥാന സർവകലാശാലകൾ തുടങ്ങിയവയിൽ ബിഎസ് സി, - ബിഎഡ് ഉൾപ്പടെയുള്ള പ്രോഗ്രാമുകളിലേക്കാണ് പ്രവേശനം. വിവരങ്ങൾക്ക്: exams.nta.ac.in/NCET
മറ്റ് പരീക്ഷകൾ
അമേത്തി ഇന്ദിര ഗാന്ധി രാഷ്ട്രീയ ഉറാൻ അക്കാദമിയിലെ കൊമേഴ്സ്യൽ പൈലറ്റ് ലൈസൻസ് (CPL) പരിശീലന പ്രോഗ്രാം (igrua.gov.in), തിരുവനന്തപുരം രാജീവ് ഗാന്ധി അക്കാദമി ഫോർ ഏവിയേഷൻ ടെക്നോളജിയിൽ സിപിഎൽ പരിശീലന പ്രോഗ്രാം (www.rajivgandhiacademyforaviation technology.org), കൊച്ചിയിലെ സിഫ്നെറ്റ് നടത്തുന്ന ബാച്ചിലർ ഓഫ് ഫിഷറീസ് സയൻസ് (നോട്ടിക്കൽ സയൻസ്) പ്രോഗ്രാം (cifnet.gov.in), നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ടെക്നോളജിയിലെ ബാച്ചിലർ ഓഫ് ഫാഷൻ ടെക്നോളജി പ്രോഗ്രാം (www.nift.ac.in), ജബൽപുരിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്നോളജി ഡിസൈൻ ആൻഡ് മാനുഫാക്ചറിങ് (IITDM ), ഗുവാഹത്തി, റൂർക്കി ഐഐടികൾ എന്നീ സ്ഥാപനങ്ങളിലെ ബാച്ചിലർ ഓഫ് ഡിസൈൻ പ്രോഗ്രാമുകൾ, നാഷണൽ റെയിൽ ആൻഡ് ട്രാൻസ്പോർട്ടേഷൻ ഇൻസ്റ്റിറ്റ്യൂട്ടിൽ വിവിധ പ്രോഗ്രാമുകൾ (nrti.in) തുടങ്ങിയവക്കും വിവിധ പരീക്ഷകൾ വഴി പ്ലസ് ടു സയൻസ് വിദ്യാർഥികൾക്ക് പ്രവേശനം നേടാം. ചില പ്രീമിയർ സ്ഥാപനങ്ങളിൽ അലൈഡ് ഹെൽത്ത് പ്രോഗ്രാമുകളുടെ പ്രവേശനത്തിനും പരീക്ഷകളുണ്ട്. കൂടാതെ നിരവധി സ്വകാര്യ സ്ഥാപനങ്ങളിലും വിവിധ പ്രവേശന പരീക്ഷകൾ വഴി മികവുറ്റ സയൻസ് പ്രോഗ്രാമുകൾക്ക് പ്രവേശനം സാധ്യമാണ്.










0 comments