നിയമ പഠനത്തിന് ക്ലാറ്റ് : പരീക്ഷ ഡിസംബർ 7 ന്

കൊച്ചി : ദേശീയ നിയമ സർവകലാശാലകളിൽ നിയമ പഠനത്തിനുള്ള പ്രവേശന പരീക്ഷയാണ് കോമൺ ലോ അഡ്മിഷൻ ടെസ്റ്റ് (CLAT2026). ആഗസ്‌റ്റ് ഒന്നു മുതൽ ഒക്ടോബർ 31 വരെ അപേക്ഷിക്കാം. പഞ്ചവത്സര എൽഎൽബി പ്രവേശനത്തിന് 45 ശതമാനം മാർക്കോടെയുള്ള പ്ലസ്ടുവാണ് യോഗ്യത (പട്ടിക, ഭിന്നശേഷി വിഭാഗക്കാർക്ക് 40 ശതമാനം) .
ഇപ്പോൾ പ്ലസ് ടു പഠിക്കുന്നവർക്കും അപേക്ഷിക്കാം. കൊച്ചിയിലെ നുവാൽസ് (NUALS) അടക്കം 24 നിയമ സർവകലാശാലകളിലേക്കാണ് പ്രവേശനം. നുവാൽസിൽ ബിഎഎൽഎൽബിയും മറ്റു സർവകലാശാലകളിൽ ബിഎ/ബികോം/ബിബിഎ/ബിഎസ്സി/ ബിഎസ്ഡബ്ല്യു എൽഎൽബി (ഓണേഴ്സ്) പ്രോഗ്രാമുകളും പഠിക്കാം. ദേശീയ നിയമ സർവകലാശാലകളുടെ കൺസോർഷ്യമാണ് പരീക്ഷ നടത്തുന്നത്.










0 comments