ad
Deshabhimani

നാഷണൽ ലോ യൂണിവേഴ്സിറ്റികളിൽ നിന്ന് നിയമബിരുദം നേടാം; ക്ലാറ്റ് രെജിസ്ട്രേഷൻ നാളെ മുതൽ

Clat.jpg
വെബ് ഡെസ്ക്

Published on Aug 02, 2026, 02:04 PM | 1 min read

ന്യൂഡൽഹി: നാഷണൽ ലോ യൂണിവേഴ്സിറ്റികളിലേക്കുള്ള ബിരുദ ബിരുദാനന്തര കോഴ്സുകളിലേക്കുള്ള പ്രവേശന പരീക്ഷയായ ക്ലാറ്റ് രെജിസ്ട്രേഷൻ നാളെ (ഓഗസ്റ്റ് 3) ആരംഭിക്കും. വിദ്യാർത്ഥികൾക്ക് ക്ലാറ്റ് ഔദ്യോഗിക വെബ്‌സൈറ്റിലൂടെ ഓൺലൈൻ ആയി അപേക്ഷിക്കാം.


ഇന്റഗ്രേറ്റഡ് എൽഎൽബി (അഞ്ച് വർഷം), എൽഎൽഎം (ഒരു വർഷം, രണ്ട് വർഷം) കോഴ്സുകളിലേക്കാണ് അപേക്ഷ ക്ഷണിക്കുന്നത്. അക്കാദമിക് സർട്ടിഫിക്കറ്റുകൾ, പാസ്പോർട്ട് സൈസ് ഫോട്ടോ, ഒപ്പ്, സാധുവായ ഫോട്ടോ പതിച്ച തിരിച്ചറിയൽ രേഖ എന്നിവ അപ്‌ലോഡ് ചെയ്ത ഓണലൈനായി അപേക്ഷിക്കാം.


യോഗ്യതാ മാനദണ്ഡങ്ങൾ, സംവരണ നിയമങ്ങൾ, ഫീസിനെക്കുറിച്ചുള്ള വിവരങ്ങൾ മറ്റ് നിർദ്ദേശങ്ങൾ എന്നിവ വെബ്‌സൈറ്റിൽ നൽകിയിട്ടുണ്ട്. വെബ്‌സൈറ്റിലെ CLAT 2027 രജിസ്ട്രേഷൻ ലിങ്കിൽ ക്ലിക്ക് ചെയ്ത് ഇമെയിൽ ഐഡിയും മൊബൈൽ നമ്പറും ഉപയോഗിച്ച് അക്കൗണ്ട് സൃഷ്ടിക്കാം. അതിനുശേഷം ലോഗിൻ ചെയ്ത് വിവരങ്ങൾ നൽകാം. ഫീസ് അടച്ചശേഷം കൺഫർമേഷൻ പേജ് ഡൌൺലോഡ് ചെയ്ത് സൂക്ഷിക്കേണ്ടതാണ്.


പ്രവേശന പരീക്ഷയിലെ മാർക്കിന്റെയും കൺസോർഷ്യം നടത്തുന്ന കൗൺസിലിംഗ് പ്രക്രിയയുടെയും അടിസ്ഥാനത്തിലായിരിക്കും പ്രവേശനം ലഭിക്കുക. നാഷണൽ ലോ യൂണിവേഴ്സിറ്റികൾക്ക് പുറമെ മറ്റു സ്വകാര്യ യൂണിവേഴ്സിറ്റികളിലേക്കുള്ള പ്രവേശനത്തിനും ക്ലാറ്റ് സ്കോർ പരിഗണിക്കും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home