സി എ ഫൈനൽ പരീക്ഷ ഇനി വർഷത്തിൽ രണ്ടുതവണ മാത്രം

ന്യൂഡൽഹി: ചാർട്ടേഡ് അക്കൗണ്ടന്റ്സ് (സി എ ) ഫൈനൽ പരീക്ഷ ഇനി വർഷത്തിൽ രണ്ടുതവണ മാത്രമെ നടത്തൂ എന്ന് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേഡ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യ. നേരത്തെ വർഷത്തിൽ മൂന്നുതവണയായിരുന്നു പരീക്ഷ നടത്തിയിരുന്നത്.
നിലവിൽ ചാർട്ടേഡ് അക്കൗണ്ടന്റ് യോഗ്യത നേടുന്നതിനുള്ള ഫൈനൽ പരീക്ഷ ജനുവരി, മെയ്, സെപ്റ്റംബർ മാസങ്ങളിലായി വർഷത്തിൽ മൂന്നുതവണ നടത്തിവരുന്നു. എന്നാൽ പുതിയ ഷെഡ്യൂൾ പ്രകാരം മെയ്, നവംബർ മാസങ്ങളിലായി വർഷത്തിൽ രണ്ടുതവണ മാത്രമായിരിക്കും ഇനി പരീക്ഷകൾ എന്നാണ് അറിയിപ്പ്.
ചൊവ്വാഴ്ചയാണ് ഐ സി എ ഐ. ഇക്കാര്യം അറിയിച്ചത്. പരീക്ഷകളുടെ പുതുക്കിയ ഷെഡ്യൂൾ ഈ മെയ് മാസം മുതൽ തന്നെ നിലവിൽ വരുമെന്നും ഓഡിറ്റ് ബോഡി വ്യക്തമാക്കി.










0 comments