ബിഎഡ് കൊമേഴ്സ് ഒന്നാം അലോട്ട്‌മെന്റ്

തേഞ്ഞിപ്പാലം : കാലിക്കറ്റ് സർവകലാശാലയുടെ ബിഎഡ് കൊമേഴ്സ് ഓപ്ഷൻ പ്രവേശനത്തിന് ഒന്നാം അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു. അലോട്ട്‌മെന്റ് ലഭിച്ചവർ ആറിന് വൈകിട്ട് നാലിനകം ഫീസടച്ച് സ്ഥിര പ്രവേശനം നേടേണ്ടതാണ്. സംവരണ വിഭാഗങ്ങൾക്ക് 145 രൂപയും മറ്റുള്ളവർക്ക് 575 രൂപയുമാണ് ഫീസ്.
ഹയർ ഓപ്ഷൻ നിലനിർത്തുന്നവരെ അലോട്ട്‌മെന്റിനുശേഷം നൽകുന്ന വെയ്റ്റിങ് റാങ്ക് ലിസ്റ്റിൽ അവരുടെ ഹയർ ഓപ്ഷനിൽമാത്രം പരിഗണിക്കും. ആറിന് ക്ലാസ് തുടങ്ങും.
കൊമേഴ്സ് ഓപ്ഷന്റെ ഒന്നാം അലോട്ട്‌മെന്റിനുശേഷം എഡിറ്റ് ആവശ്യമായിട്ടുള്ളവർക്ക് ആറിന് പകൽ 11.30മുതൽ ഏഴിന് പകൽ 11.30വരെ സമയം നൽകും. ബിഎഡ് കൊമേഴ്സ് ഓപ്ഷൻ ഉൾപ്പെടെ എല്ലാ ഓപ്ഷനിലേക്കും ഉള്ള പ്രവേശനത്തിന്റെ സമയം 16ന് അവസാനിക്കും. ഫോൺ: 0494 2407017, 7016 2660600.










0 comments