ad
Deshabhimani

എഐസിടിഇ വിദേശ ഇന്റേൺഷിപ്

അന്വേഷണാത്മകതയിലും താൽപര്യമുണ്ടോ? കനേഡിയൻ സർവകലാശാലകളിൽ അവസരം

India Canada Student
avatar
പ്രൊഫ.കെ പി ജയരാജൻ

Published on Aug 19, 2026, 11:11 AM | 1 min read

പഠനത്തോടൊപ്പം അന്വേഷണാത്മകതയിലും അഭിരുചിയുള്ള ഇന്ത്യൻ വിദ്യാർഥികൾക്ക് കനേഡിയൻ സർവകലാശാലകളിൽ ഇന്റേൺഷിപ്പിന് ഇപ്പോൾ അവസരമുണ്ട്. ഓൾ ഇന്ത്യ കൗൺസിൽ ഫോർ ടെക്‌നിക്കൽ എഡ്യുക്കേഷനാണ് (AICTE) -മിറ്റാക്സ് ഗ്ലോബലിങ്ക് റിസർച്ച് ഇന്റേൺഷിപ് പ്രോഗ്രാമി (GRI-2027)ലൂടെ ഇതിന് വഴിയൊരുക്കുന്നത്. ബിരുദ വിദ്യാർഥികൾക്കാണ് അർഹത. ഇന്റേൺഷിപ് പ്രോഗ്രാമിന് സെപ്തംബർ 16 വരെ ഓൺലൈനിൽ അപേക്ഷിക്കാം.


പ്രത്യേകത


കാനഡയിലെ പ്രമുഖ സർവകലാശാലകളിൽ ഇന്റേൺഷിപ് വഴി ഗവേഷണം നടത്താൻ ലഭിക്കുന്ന പൂർണ സാമ്പത്തികസഹായമുള്ള അന്താരാഷ്ട്ര വിദ്യാഭ്യാസപദ്ധതിയാണിത്. വിമാനയാത്ര ചാർജ്, വിസ, താമസസൗകര്യം, ഗവേഷണ ചെലവുകൾ, സ്റ്റൈപെൻഡ്, ഇൻഷുറൻസ് എന്നിവ ഇതിൽപ്പെടുന്നു. 2027 മെയ്–ഒക്ടോബർ മാസങ്ങൾക്കിടയിൽ നേരിട്ട് കാനഡയിലായിരിക്കും പ്രോഗ്രാം. അന്താരാഷ്ട്രതലത്തിൽ ഗവേഷണ അവസരങ്ങൾ വികസിപ്പിക്കാനും പ്രമുഖ ഗവേഷകരോടൊപ്പം പ്രവർത്തിച്ച്‌ നവീന ഗവേഷണവ്യവസ്ഥകളുമായി സമ്പർക്കം പുലർത്താനും അവസരം ലഭിക്കും.


മേഖലകൾ


സയൻസ്, മാത്തമാറ്റിക്സ്, സോഷ്യൽ സയൻസസ്, ഹ്യുമാനിറ്റീസ്, ആർട്സ് എൻജിനിയറിങ്, കംപ്യൂട്ടർ സയൻസ്, ബിസിനസ് തുടങ്ങിയ മേഖലകളിൽ ഇന്റേൺഷിപ് പ്രോഗ്രാമിന് അവസരമുണ്ട്.


യോഗ്യത


എഐസിടിഇ അംഗീകാരമുള്ള സ്ഥാപനങ്ങളിൽ പഠിക്കുന്ന മുഴുവൻസമയ ബിരുദ വിദ്യാർഥികൾക്ക് അപേക്ഷിക്കാം. ഡിഗ്രി/ഇന്റഗ്രേറ്റഡ് പിജി രണ്ടാംവർഷത്തിൽ പഠിക്കുന്നവർക്കാണ് അവസരം. 2027 മേയിൽ രണ്ടാംവർഷ ഡിഗ്രി പഠനം പൂർത്തിയായിരിക്കണം. 18 വയസ്സ് തികയണം. ഇന്റേൺഷിപ്പിന് ചേരുന്നതിനുമുന്പ്‌ വിദ്യാർഥികൾക്ക് ഒറിയന്റേഷൻ ലഭിക്കും. വിവരങ്ങൾക്ക്: www.aicte.gov.in ഫോ ൺ: 011/29581050



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home