സായുധസേനകളിൽ മെഡിക്കൽ ഓഫീസർ

ആംഡ് ഫോഴ്‌സസ് മെഡിക്കൽ സർവീസസിലേക്കുള്ള മെഡിക്കൽ ഓഫീസർമാരുടെ തിരഞ്ഞെടുപ്പിന് (2025) വിജ്ഞാപനം പ്രസിദ്ധീകരിച്ചു. 225 ഒഴിവുണ്ട്. 56 ഒഴിവ് വനിതകൾക്കാണ്. ഷോർട് സർവീസ് കമീഷൻ വ്യവസ്ഥകൾ പ്രകാരമാകും നിയമനം. യോഗ്യത: എംബിബിഎസ് ബിരുദം (ഫൈനൽ പരീക്ഷ രണ്ട് അവസരത്തിൽ കവിയാതെ എഴുതി വിജയിച്ചവരായിരിക്കണം). 2025 ജൂലൈ 31-നുമുന്പ് മുൻപ് ഇന്റേൺഷിപ്പ് പൂർത്തിയാക്കിയവരും 2024-ലോ 2025-ലോ നടത്തിയ നീറ്റ് പിജി പരീക്ഷ അഭിമുഖീകരിച്ചവരുമായിരിക്കണം. നിലവിൽ പിജി പൂർത്തിയാക്കിയവർക്ക്, പ്രവേശനം ലഭിക്കാനായി എഴുതിയ നീറ്റ് പരീക്ഷയുടെ അടിസ്ഥാനത്തിൽ അപേക്ഷിക്കാം. അപേക്ഷകർ സ്റ്റേറ്റ് മെഡിക്കൽ കൗൺസിൽ/എംസിഐ/എൻഎംസിയിൽ രജിസ്റ്റർ ചെയ്തിരിക്കണം.
പ്രായം: 2025 ഡിസംബർ 31-ന് 30 വയസ്. 1996 ജനുവരി 2-നുശേഷം ജനിച്ചവരായിരിക്കണം. പിജിക്കാർക്ക് 35 വയസ് (1991 ജനുവരി രണ്ടിനുശേഷം ജനിച്ചവർ). നീറ്റ് പരീക്ഷയ്ക്ക് നേടിയ മാർക്കിന്റെ അടിസ്ഥാനത്തിൽ ചുരുക്കപ്പട്ടിക തയ്യാറാക്കും. ഇതിലുൾപ്പെട്ടവർക്ക് അഭിമുഖം നടത്തിയായിരിക്കും അന്തിമ തെരഞ്ഞെടുപ്പ്. നവംബറിൽ ഡൽഹിയിലായിരിക്കും അഭിമുഖം. പരീക്ഷാഫീസ്: 200 രൂപ. ഓൺലൈനായി ഒക്ടോബർ 3 വരെ അപേക്ഷിക്കാം. വെബ്‌സൈറ്റ്: www.join.afms.gov. in.










0 comments