ad
Deshabhimani

യുപിഎസ്‌സി വിജ്ഞാപനം: കേന്ദ്ര മന്ത്രാലയങ്ങളിലെ ഗസറ്റഡ് തസ്തികകളിൽ അവസരം

UPSC.jpg
വെബ് ഡെസ്ക്

Published on Jul 06, 2026, 01:41 PM | 1 min read

കേന്ദ്ര സർക്കാരിന്റെ വിവിധ മന്ത്രാലയങ്ങൾക്കും വകുപ്പുകൾക്കുമായി യൂണിയൻ പബ്ലിക് സർവീസ് കമീഷൻ ഗ്രൂപ്പ് ‘എ', ഗ്രൂപ്പ് ‘ബി' ഗസറ്റഡ് തസ്തികകളിലേക്ക് ഓൺലൈൻ റിക്രൂട്ട്മെന്റ് അപേക്ഷകൾ ക്ഷണിച്ചു.


കമ്പനി പ്രോസിക്യൂട്ടർ (കോർപറേറ്റ് കാര്യ മന്ത്രാലയം): 18, ലീഗൽ ഓഫീസർ (സിവിൽ ഏവിയേഷൻ മന്ത്രാലയം DGCA): 12, എയറോനോട്ടിക്കൽ ഓഫീസർ (DGCA): 11, ജോയിന്റ് ഡയറക്ടർ (കൃഷി വകുപ്പ്): 06, സിവിലിയൻ അസിസ്റ്റന്റ് സെക്യൂരിറ്റി ഓഫീസർ (പ്രതിരോധ മന്ത്രാലയം): 07 എന്നിങ്ങനെയാണ്‌ പ്രധാന ഒഴിവുകൾ.


അസിസ്റ്റന്റ് പ്രൊഫസർ (കാർഡിയോളജി/ന്യൂറോളജി), സ്പെഷ്യലിസ്റ്റ് (ഓർത്തോപീഡിക്സ്), സ്റ്റോർ ഓഫീസർ, ഡെപ്യൂട്ടി സൂപ്രണ്ടിങ് ആർക്കിയോളജിസ്റ്റ്, മെഡിക്കൽ ഓഫീസർ (സിദ്ധ), ഫോട്ടോഗ്രാഫിക് ഓഫീസർ തുടങ്ങിയ തസ്തികകളിലും ഒഴിവുകളുണ്ട്.


യുപിഎസ്‌സി നടത്തുന്ന പ്രത്യേക റിക്രൂട്ട്മെന്റ് ടെസ്റ്റ്, അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലാണ് അന്തിമ തെരഞ്ഞെടുപ്പ്. upsconline.nic.in സന്ദർശിച്ച് ഓൺലൈനായി അപേക്ഷിക്കണം. ഓരോ തസ്തികയുടെയും അവസാന തീയതിയും അപേക്ഷാ ഫീസും വെബ്സൈറ്റിൽ ലഭ്യമാകുന്ന വിശദമായ വിജ്ഞാപനത്തിൽ പരിശോധിക്കാം.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home