ad
Deshabhimani

ബിരുദദാരികൾക്ക് അവസരം; യുപിഎസ്‌സി അപേക്ഷ ക്ഷണിച്ചു

UPSC.jpg

പ്രതീകാത്മക ചിത്രം

വെബ് ഡെസ്ക്

Published on Aug 25, 2026, 04:05 PM | 1 min read

ന്യൂഡൽഹി: കേന്ദ്ര സർവീസുകളിൽ വിവിധ തസ്തികകളിലേക്ക് തെരഞ്ഞെടുപ്പ് നടത്താനായി യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ (യുപിഎസ്‌സി) അപേക്ഷ ക്ഷണിച്ചു. സെപ്റ്റംബർ 14 വരെ അപേക്ഷിക്കാം. തൊഴിൽ മന്ത്രാലയത്തിന് കീഴിലുള്ള എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓർഗനൈസേഷനിൽ (ഇപിഎഫ്ഒ) അസിസ്റ്റന്റ് പ്രൊവിഡന്റ് ഫണ്ട് കമ്മീഷണറുടെ ആകെ 80 ഒഴിവുകളിലേക്കാണ് തെരഞ്ഞടുക്കുക.


മൂന്ന് ഒഴിവുകൾ ഭിന്നശേഷി വിഭാഗക്കാർക്കാണ്. അംഗീകറുത്ത സർവകലാശാലകളിൽ നിന്ന് ബിരുദമോ തത്തുല്യ യോഗ്യതയോ, കമ്പനി ലോ, ലേബർ ലോസ് അല്ലെങ്കിൽ പബ്ലിക് അഡ്മിനിസ്ട്രേഷൻ എന്നിവയിലുള്ള ഡിപ്ലോമ എന്നവയുള്ളവർക്കാണ് അവസരം.


എൻഫോഴ്സ്മെന്റ്, റിക്കവറി, അക്കൗണ്ട്സ്, അഡ്മിനിസ്ട്രേഷൻ, കാഷ്, നിയമപരമായ കാര്യങ്ങൾ, പെൻഷൻ, കമ്പ്യൂട്ടർ സംബന്ധമായ പ്രവർത്തനങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട ജോലികളുടെ മേൽനോട്ടം വഹിക്കുക എന്നതാണ് അസിസ്റ്റന്റ് പ്രൊവിഡന്റ് ഫണ്ട് കമ്മീഷണറുടെ പ്രധാന ചുമതലകൾ.


തെരഞ്ഞടുക്കപ്പെടുന്നവർ സ്ഥിരം നിയമനമായിരിക്കും. എല്ലാ അറിയിപ്പുകളും ഇമെയിൽ വഴിയായിരിക്കും. താല്പര്യമുള്ളവർ ഔദ്യോഗിക വെബ്‌സൈറ്റിലൂടെ ഓൺലൈനായി അപേക്ഷിക്കാം.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home