ad
Deshabhimani

യുപിഎസ്‌സി സിവിൽ സർവീസ് പ്രിലിംസ്: അപേക്ഷിക്കാനുള്ള സമയം ഇന്ന് അവസാനിക്കും

UPSC.jpg
വെബ് ഡെസ്ക്

Published on Feb 24, 2026, 01:53 PM | 1 min read

ന്യൂഡൽഹി: സിവിൽ സർവീസ് മോഹികൾക്ക് ഇനി മണിക്കൂറുകൾ മാത്രം ബാക്കി. 2026-ലെ യുപിഎസ്‌സി സിവിൽ സർവീസ് പ്രിലിമിനറി പരീക്ഷയ്ക്ക് അപേക്ഷിക്കാനുള്ള സമയം ഇന്ന് (ഫെബ്രുവരി 24) വൈകുന്നേരം 6 മണിയോടെ അവസാനിക്കും.


അവസാന നിമിഷത്തെ തിരക്ക് ഒഴിവാക്കാൻ ഉദ്യോഗാർത്ഥികൾ എത്രയും വേഗം അപേക്ഷ നടപടികൾ പൂർത്തിയാക്കണമെന്ന് യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ അറിയിച്ചു. ഐഎഎസ്, ഐപിഎസ്, ഐഎഫ്എസ് ഉൾപ്പെടെയുള്ള ഉന്നത തസ്തികകളിലേക്കുള്ള പ്രവേശനത്തിനായി നടത്തുന്ന പരീക്ഷയ്ക്ക് ഔദ്യോഗിക വെബ്സൈറ്റായ upsc.gov.in വഴിയോ upsconline.nic.in വഴിയോ ആണ് അപേക്ഷ സമർപ്പിക്കേണ്ടത്.


അപേക്ഷ സമർപ്പിച്ചു കഴിഞ്ഞാൽ തിരുത്തലുകൾ വരുത്തുന്നതിനായി ഫെബ്രുവരി 25 മുതൽ മാർച്ച് 3 വരെ 'കറക്ഷൻ വിൻഡോ' ലഭ്യമായിരിക്കും. ഫോട്ടോ, ഒപ്പ്, വിവരങ്ങൾ എന്നിവയിലെ പിഴവുകൾ ഈ സമയത്ത് തിരുത്താം. മെയ് മാസത്തിലാണ് പ്രിലിമിനറി പരീക്ഷ നടക്കുക.


വൺ ടൈം രജിസ്ട്രേഷൻ പൂർത്തിയാക്കിയവർക്ക് മാത്രമേ അപേക്ഷിക്കാനാകൂ. ഫോട്ടോ അപ്‌ലോഡ് ചെയ്യുമ്പോൾ പത്ത് ദിവസത്തിനുള്ളിൽ എടുത്തതാകണമെന്നും ഫോട്ടോയിൽ പേരും തീയതിയും രേഖപ്പെടുത്തണമെന്നുമുള്ള പുതിയ നിബന്ധനകൾ ഉദ്യോഗാർത്ഥികൾ പാലിക്കണം.


രാജ്യത്തെ ഏറ്റവും ഉയർന്ന മത്സര പരീക്ഷകളിലൊന്നായ സിവിൽ സർവീസിലേക്ക് കേരളത്തിൽ നിന്നും ഇത്തവണയും വലിയ പങ്കാളിത്തമാണ് പ്രതീക്ഷിക്കുന്നത്. അവസാന നിമിഷം വെബ്സൈറ്റിൽ അനുഭവപ്പെട്ടേക്കാവുന്ന സാങ്കേതിക തടസ്സങ്ങൾ ഒഴിവാക്കാൻ ഉദ്യോഗാർത്ഥികൾ നേരത്തെ തന്നെ നടപടികൾ പൂർത്തിയാക്കാൻ ശ്രദ്ധിക്കുക.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home