ad
Deshabhimani

യുപിഎസ്‌സി സിവിൽ സർവീസ് പ്രിലിംസ്: അപേക്ഷിക്കാനുള്ള സമയം നാളെ കൂടി

UPSC.jpg
വെബ് ഡെസ്ക്

Published on Feb 26, 2026, 12:56 PM | 1 min read

ന്യൂഡൽഹി: 2026-ലെ യുപിഎസ്‌സി സിവിൽ സർവീസ് പ്രിലിമിനറി പരീക്ഷയ്ക്ക് അപേക്ഷിക്കാനുള്ള സമയം കമ്മീഷൻ നീട്ടി നൽകി. പുതുക്കിയ ഷെഡ്യൂൾ പ്രകാരം ഉദ്യോഗാർഥികൾക്ക് നാളെ (ഫെബ്രുവരി 27) വൈകുന്നേരം 6 മണിവരെ ഓൺലൈനായി അപേക്ഷ സമർപ്പിക്കാവുന്നതാണ്. ആദ്യം നൽകിയ സമയ പരിധിക്കുള്ളിൽ അപേക്ഷ സമർപ്പിക്കാൻ സാധിക്കാതെ പോയ നിരവധി സിവിൽ സർവീസ് ഉദ്യോഗാർഥികൾക്ക് ഈ തീരുമാനം വലിയ ആശ്വാസം നൽകി.


ഐഎഎസ്, ഐപിഎസ്, ഐഎഫ്എസ് ഉൾപ്പെടെയുള്ള ഉന്നത തസ്തികകളിലേക്കുള്ള പ്രവേശനത്തിനായി നടത്തുന്ന പരീക്ഷയ്ക്ക് ഔദ്യോഗിക വെബ്സൈറ്റായ upsc.gov.in വഴിയോ upsconline.nic.in വഴിയോ ആണ് അപേക്ഷ സമർപ്പിക്കേണ്ടത്.


വൺ ടൈം രജിസ്ട്രേഷൻ പൂർത്തിയാക്കിയവർക്ക് മാത്രമേ അപേക്ഷിക്കാനാകൂ. ഫോട്ടോ അപ്‌ലോഡ് ചെയ്യുമ്പോൾ പത്ത് ദിവസത്തിനുള്ളിൽ എടുത്തതാകണമെന്നും ഫോട്ടോയിൽ പേരും തീയതിയും രേഖപ്പെടുത്തണമെന്നുമുള്ള പുതിയ നിബന്ധനകൾ ഉദ്യോഗാർഥികൾ പാലിക്കണം.


അപേക്ഷാ ഫോമിൽ തിരുത്തലുകൾ വരുത്താൻ ആഗ്രഹിക്കുന്നവർക്കായി കമ്മീഷൻ നിശ്ചിത സമയപരിധി അനുവദിക്കാറുണ്ട്. ഇതിനായുള്ള അറിയിപ്പുകൾ വെബ്സൈറ്റിൽ ലഭ്യമാകും. സെർവർ തകരാറുകൾ ഒഴിവാക്കാൻ അവസാന മണിക്കൂർ വരെ കാത്തുനിൽക്കാതെ അപേക്ഷ പൂർത്തിയാക്കാൻ കമ്മീഷൻ നിർദ്ദേശിക്കുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home