സിവിൽ സർവീസ് പരീക്ഷ 2026: വിജ്ഞാപനം ഉടൻ; മെയ് മാസത്തിൽ പരീക്ഷ നടന്നേക്കും

ന്യൂഡൽഹി: സിവിൽ സർവീസ് പരീക്ഷ 2026-ലേക്കുള്ള ഔദ്യോഗിക വിജ്ഞാപനം ഉടൻ പുറത്തിറങ്ങും. ജനുവരി 14-ന് പുറത്തിറങ്ങേണ്ടിയിരുന്ന വിജ്ഞാപനം സാങ്കേതികമായ കാരണങ്ങളാൽ വൈകുകയായിരുന്നു.
യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ തങ്ങളുടെ ഔദ്യോഗിക വെബ്സൈറ്റായ upsc.gov.in-ലൂടെയാകും വിജ്ഞാപനം പ്രസിദ്ധീകരിക്കുക. 2026 മെയ് മാസത്തിലായിരിക്കും പ്രിലിമിനറി പരീക്ഷ നടക്കുകയെന്നാണ് സൂചന.
വിജ്ഞാപനം വരുന്നതോടെ ഒഴിവുകളുടെ എണ്ണം, അപേക്ഷാ തീയതികൾ, സിലബസ് എന്നിവ സംബന്ധിച്ച് വ്യക്തമായ ചിത്രം ലഭിക്കും. ഏതെങ്കിലും വിഷയത്തിലുള്ള ബിരുദമാണ് അടിസ്ഥാന യോഗ്യത.
പ്രായപരിധി 21 വയസ്സിനും 32 വയസ്സിനും ഇടയിലായിരിക്കണം (സംവരണ വിഭാഗങ്ങൾക്ക് ഇളവുകൾ ബാധകമാണ്). അപേക്ഷകർക്ക് വൺ ടൈം രജിസ്ട്രേഷൻ നിർബന്ധമാണ്. പൊതുവിഭാഗത്തിന് 100 രൂപയാണ് അപേക്ഷാ ഫീസ്.
വിജ്ഞാപനം വന്നാലുടൻ ഉദ്യോഗാർത്ഥികൾക്ക് upsconline.gov.in എന്ന വെബ്സൈറ്റിലൂടെ അപേക്ഷകൾ സമർപ്പിക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്കായി യുപിഎസ്‌സി വെബ്സൈറ്റ് സന്ദർശിക്കുക.










0 comments