ad
Deshabhimani

കൈനിറയെ അവസരങ്ങള്‍; 45 ഒഴിവുകളിൽ യുപിഎസ്‌സി വിജ്ഞാപനം

UPSC.jpg
വെബ് ഡെസ്ക്

Published on May 11, 2026, 11:24 AM | 1 min read

കേന്ദ്ര മന്ത്രാലയങ്ങൾക്കുകീഴിലുള്ള വിവിധ വകുപ്പുകളിലെ ഉന്നത തസ്തികകളിലേക്ക് യുപിഎസ്‌സി അപേക്ഷ ക്ഷണിച്ചു. സീനിയർ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ, അസിസ്റ്റന്റ് പ്രൊഫസർ, ട്രാൻസ്‌ലേറ്റർ, അക്കൗണ്ട്‌സ് ഓഫീസർ തുടങ്ങി വിവിധ തസ്തികകളിലായി 45 ഒഴിവാണുള്ളത്. പ്രതിരോധ മന്ത്രാലയത്തിന് കീഴിലുള്ള ഡിആർഡിഒയിൽ 29 സീനിയർ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ഗ്രേഡ് -II ഒഴിവുകളും കോളേജ് ഓഫ് മിലിട്ടറി എൻജിനീയറിങ്ങിൽ അസിസ്റ്റന്റ്/അസോസിയേറ്റ് പ്രൊഫസർ തസ്തികകളിൽ 4 ഒഴിവുകളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.


കൂടാതെ അസിസ്റ്റന്റ് മൈനിങ്‌ എൻജിനീയർ (4), അക്കൗണ്ട്‌സ് ഓഫീസർ (3), ട്രാൻസ്ലേറ്റർ (2), അസിസ്റ്റന്റ് റിസർച്ച് ഓഫീസർ (2), അസിസ്റ്റന്റ് ലൈബ്രറി ഓഫീസർ (1) എന്നിങ്ങനെയാണ് മറ്റ് ഒഴിവുകൾ. തസ്തികകൾക്കനുസരിച്ച് ന്യൂഡൽഹി, പുണെ, നാഗ്പൂർ എന്നിവിടങ്ങളിലും ലഡാക്ക് കേന്ദ്രഭരണ പ്രദേശത്തുമാണ് നിയമനം ഇന്ത്യയിലുടനീളമുള്ള ഉദ്യോഗാർഥികൾക്ക് അപേക്ഷിക്കാം. എന്നാൽ ലഡാക്കിലെ അക്കൗണ്ട്‌സ് ഓഫീസർ തസ്തികയിലേക്ക് അപേക്ഷിക്കുന്നവർ ലഡാക്ക് സ്വദേശികളായിരിക്കണം.


ബിരുദം, ബിരുദാനന്തര ബിരുദം, ബിഇ/ബിടെക്, എംഇ/എംടെക്, പിഎച്ച്ഡി എന്നിവയും ബന്ധപ്പെട്ട മേഖലയിലുള്ള പ്രവൃത്തിപരിചയവുമാണ് അടിസ്ഥാന യോഗ്യതകൾ. തസ്തികയനുസരിച്ച് 30 മുതൽ 45 വയസ്സുവരെയാണ് ഉയർന്ന പ്രായപരിധി. നിയമാനുസൃത വയസ്സിളവ് ലഭിക്കും. അപേക്ഷകരുടെ എണ്ണം കൂടുതലാണെങ്കിൽ റിക്രൂട്ട്‌മെന്റ് ടെസ്റ്റ് നടത്തും. തുടർന്ന് അഭിമുഖത്തിന്റെ അടിസ്ഥാനത്തിലായിരിക്കും അന്തിമ തെരഞ്ഞെടുപ്പ്. അപേക്ഷാ ഫീസ്: 25 രൂപ. വനിതകൾക്കും എസ്‌സി/എസ്ടി, ഭിന്നശേഷി വിഭാഗക്കാർക്കും അപേക്ഷാ ഫീസ് ഇല്ല . ഓൺലൈൻ വഴി അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി മെയ് 29. വെബ്‌സൈറ്റ്‌: https://upsconline.nic.in.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home