ശ്രീ നാരായണ ഓപ്പൺ യൂണിവേഴ്സിറ്റിയിൽ യുജി-പി ജി പ്രവേശനം; അപേക്ഷ 10 വരെ

ശ്രീ നാരായണ ഓപ്പൺ യൂണിവേഴ്സിറ്റിയിലെ 2025 - 26 അധ്യയനവർഷത്തെ യുജി പിജി പ്രവേശനത്തിനുള്ള ഓൺലൈൻ അപേക്ഷ ഒക്ടോബർ 10 വരെ. 16 യുജി പ്രോഗ്രാമുകളിലേക്കും 12 പിജി പ്രോഗ്രാമുകളിലേക്കുമാണ് അപേക്ഷിക്കാവുന്നത്.
നാലുവർഷത്തെ ബിരുദ ഘടനയിലുള്ള ആറ് പ്രോഗ്രാമുകളുമുണ്ട്. നാലുവർഷ ഓണേഴ്‌സ് ബിരുദത്തിനു ചേരുന്നവർക്ക് മൂന്നുവർഷം കഴിഞ്ഞാൽ നിശ്ചിത ക്രെഡിറ്റ് ലഭിക്കുന്ന മുറയ്ക്ക് ഡിഗ്രി സർട്ടിഫിക്കറ്റോടുകൂടി കോഴ്സിൽ നിന്നും പുറത്ത് ഇറങ്ങാം.
അവധിദിവസങ്ങളിൽ നേരിട്ടുള്ള അക്കാഡമിക് കൗൺസിലിംഗ് ക്ലാസുകളും റെക്കോർഡഡ് ക്ലാസുകളും ഉണ്ടാകും. പ്രായപരിധിയോ മാർക്ക് മാനദണ്ഡങ്ങളോ ഇല്ല. മിനിമം യോഗ്യത പൂർത്തിയാക്കിയ സർട്ടിഫിക്കറ്റ് ഉണ്ടെങ്കിൽ അപേക്ഷിക്കാം. ടിസി നിർബന്ധമില്ല. www.sgou.ac.in. എന്ന വെബ്‌സൈറ്റിലൂടെ ഓൺലൈനായി അപേക്ഷിക്കാം.










0 comments