തിരുവിതാംകൂർ ദേവസ്വം ബോർഡ്; മാറ്റിവച്ച പരീക്ഷയുടെ പുതുക്കിയ തിയതി പ്രഖ്യാപിച്ചു

പ്രതീകാത്മകചിത്രം
തിരുവനന്തപുരം : മഴക്കെടുതി മൂലം മാറ്റിവെച്ച തിരുവിതാംകൂർ ദേവസ്വം ബോർഡിലെ പ്യൂൺ/ഓഫീസ് അറ്റൻഡന്റ് (കാറ്റഗറി നം. 40/2025) തസ്തികയിലേക്കുള്ള ഒഎംആർ പരീക്ഷയുടെ പുതുക്കിയ തിയതി പ്രഖ്യാപിച്ചു. സെപ്തംബർ 6 ഉച്ചയ്ക്ക് 1.30 മുതൽ 03:15 വരെ തിരുവനന്തപുരം ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ വച്ചാണ് പരീക്ഷ. പുതുക്കിയ പരീക്ഷാ തീയതി രേഖപ്പെടുത്തിയ ഹാൾ ടിക്കറ്റുകൾ ഉദ്യോഗാർഥികളുടെ പ്രൊഫൈലിൽ ലഭ്യമാക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചുവരുന്നു. ഹാൾ ടിക്കറ്റ് ഡൗൺലോഡ് ചെയ്യുന്നത് സംബന്ധിച്ച വിവരങ്ങൾ ഉദ്യോഗാർഥികളുടെ പ്രൊഫൈലിൽ നൽകിയിട്ടുള്ള മൊബൈൽ അറിയിക്കുന്നതാണ്. നമ്പറിലേക്ക് എസ്എംഎസ് (SMS) മുഖേന അറിയിക്കും.










0 comments