ad
Deshabhimani

ടെക്‌സ്റ്റൈൽ, ടെക്‌സ്റ്റൈൽ മാനേജ്മെന്റ്‌ പഠനം; 9 കോഴ്സുകൾ

fashion technology.
avatar
പ്രൊഫ.കെ പി ജയരാജൻ

Published on Aug 14, 2026, 08:25 AM | 2 min read

തുണിത്തരങ്ങളിലും മാനേജ്മെന്റ്‌ വിദ്യാഭ്യാസത്തിലും ശ്രദ്ധ കേന്ദ്രീകരിക്കുന്ന സ്ഥാപനമാണ് കോയമ്പത്തൂരിലെ സർദാർ വല്ലഭ്‌ഭായ് പട്ടേൽ ഇന്റർനാഷണൽ സ്കൂൾ ഓഫ് ടെക്സ്റ്റൈൽസ് ആൻഡ് മാനേജ്മെന്റ്‌. ടെക്സ്റ്റൈൽ വ്യവസായമേഖലയിലെ ആധുനിക സാധ്യതകൾക്കനുസൃതമായി വിഭാവനം ചെയ്ത വ്യത്യസ്ത പഠന പ്രോഗ്രാമുകൾക്ക് ഇവിടെ ചേരാൻ ഇപ്പോൾ അവസരമുണ്ട്. കേന്ദ്ര ടെക്സ്റ്റൈൽ മന്ത്രാലയത്തിനുകീഴിലുള്ള സ്ഥാപനമാണിത്‌. പുതിയ അധ്യയനവർഷത്തെ ടെക്സ്റ്റൈൽ ബിഎസ്‌സി, ബിബിഎ, എംബിഎ കോഴ്സുകൾക്ക് സെപ്തംബർ 30 വരെ ഓൺലൈനായി അപേക്ഷിക്കാം.


പ്രത്യേകതകൾ


ടെക്‌സ്‌റ്റൈൽ സാങ്കേതിക ശാസ്‌ത്ര പഠനത്തോടൊപ്പം പ്രായോഗികപരിചയവും ആധുനിക മാനേജ്മെന്റ്‌ തന്ത്രങ്ങളും ഇവിടത്തെ പഠന പ്രോഗ്രാമിലുണ്ട്‌. വിപുലമായ ഗാർമെന്റ്‌ ഡിസൈൻ ആൻഡ് കൺസ്ട്രക്‌ഷൻ ലാബ്, കാഡ് ലാബ് ആൻഡ് ഫാഷൻ ഇല്യുസ്ട്രേഷൻ ലാബ്, ഫാഷൻ സ്റ്റുഡിയോ, ലേർണിങ് റിസർച്ച് സ്റ്റുഡിയോ തുടങ്ങിയ നൂതനസംവിധാനങ്ങൾ പ്രത്യേകത. വൻകിട തുണിമില്ലുകളിലുള്ള ഇന്റേൺഷിപ്പുകളും ലഭിക്കും.


തൊഴിലവസരങ്ങൾ


ടെക്സ്റ്റൈൽ ഡിസൈനർ, അപ്പാരൽ ഡിസൈനർ, കോസ്റ്റ്യൂം ഡിസൈനർ, ക്വാളിറ്റി കൺട്രോളർ, സർഫസ് ആൻഡ് പ്രിന്റ്‌ ഇലസ്ട്രേറ്റർ, ഗാർമെന്റ്‌ ടെക്നോളജിസ്റ്റ്, ഫാബ്രിക് ഇന്നൊവേറ്റർ, ഫാഷൻ മെർച്ചൻഡൈസർ തുടങ്ങിയ ജോലികളിൽ സാധ്യതയുണ്ട്‌. വൻകിട തുണിമില്ലുകൾ, ഫാക്ടറികൾ എന്നിവയിലും അവസരങ്ങൾ ലഭിക്കാം.


​അപേക്ഷാ യോഗ്യത


സ്ഥാപനത്തിലെ നാലു ഡിഗ്രി കോഴ്‌സുകളിലും മൂന്നുവർഷ ബിരുദ/ നാലുവർഷ ഓണേഴ്സ്/ റിസർച്ച് ഡിഗ്രി പ്രോഗ്രാമുകളുണ്ട്. ബിഎസ്‌സി (ടെക്സ്റ്റൈൽസ് ആൻഡ് ഫാഷൻ), ബിഎസ്‌സി (ടെക്നിക്കൽ ടെക്സ്റ്റൈൽസ്): ഹയർ സെക്കൻഡറി/ തത്തുല്യം സയൻസ് വിഷയങ്ങൾ (ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ്/ ബയോളജി) പഠിച്ച് പാസായവർക്ക് അപേക്ഷിക്കാം. വൊക്കേഷണൽ സ്ട്രീമിൽ ടെക്സ്റ്റൈൽ ഒരു വിഷയമായി എടുത്ത് 50 ശതമാനം മാർക്കോടെ ജയിച്ചവർക്കും അർഹതയുണ്ട്. സംവരണ വിഭാഗക്കാർക്ക് 45 ശതമാനം മാർക്ക് മതി.

ബിഎസ്‌സി (ടെക്സ്റ്റൈൽ ആൻഡ് അപ്പാരൽ ഡിസൈൻ), ബിബിഎ (ടെക്സ്റ്റൈൽ ബിസിനസ് അനലറ്റിക്സ്): ഹയർ സെക്കൻഡറി/ തത്തുല്യം ഏതെങ്കിലും സ്ട്രീമിൽ പഠിച്ച് 50 ശതമാനം മാർക്കോടെ വിജയം. സംവരണ വിഭാഗക്കാർക്ക് അഞ്ചുശതമാനം മാർക്ക് ഇളവുണ്ട്.


എംബിഎ


ടെക്‌സ്‌റ്റൈൽ മാനേജ്മെന്റ്‌/ അപ്പാരൽ മാനേജ്മെന്റ്‌/ റീട്ടെയിൽ മാനേജ്മെന്റ്‌/ടെക്നിക്കൽ ടെക്സ്റ്റൈൽ മാനേജ്മെന്റ്‌/ടെക്സ്റ്റൈൽ ബിസിനസ് അനലറ്റിക്സ് എന്നിങ്ങനെ അഞ്ച്‌ സ്പെഷ്യലൈസഷനുകളിൽ പഠിക്കാം. അംഗീകൃത സർവകലാശാലയിൽനിന്ന്‌ 50 ശതമാനം മാർക്കോടെ ബിരുദം നേടിയവർക്ക് അപേക്ഷിക്കാം. സംവരണവിഭാഗത്തിന് 45 ശതമാനം മാർക്ക് മതി. 15 വർഷത്തെ (10+2+3/4) പഠനം കഴിഞ്ഞവരായിരിക്കണം. മെഡിക്കൽ ടെക്‌ സ്‌റ്റൈൽ മാനേജ്മെന്റ്‌, നോൺ വൂവൺ ടെക്സ്റ്റൈൽ മാനേജ്മെന്റ്‌, ബ്ലോക്ക് ചെയിൻ ടെക്സ്റ്റൈൽ ആപ്ലിക്കേഷൻ ഇൻ ടെക്സ്റ്റൈൽ ഇൻഡസ്ട്രി എന്നിവയിൽ ഹ്രസ്വകാല സർട്ടിഫിക്കറ്റ് പ്രോഗ്രാമുകൾക്കും ഇവിടെ ചേരാവുന്നതാണ്. അപേക്ഷായോഗ്യത ബിരുദം.


മറ്റ് വിവരങ്ങൾ


നാലുവർഷ ബിരുദത്തിന് പഠിക്കുന്നവർക്ക് മൂന്നുവർഷം കഴിഞ്ഞാൽ എക്സിറ്റ് ഓപ്ഷനുണ്ട്. കൈത്തറിത്തൊഴിലാളികളുടെ മക്കൾക്കും പട്ടികവിഭാഗക്കാർക്കും സ്കോളർഷിപ് ലഭിക്കും. വിവരങ്ങൾക്ക്: www.svpistm.ac.in ഫോൺ: 0422/ 2571675, 70105 22482, 98438 14145, 99528 87313. ഇ–മെയിൽ: [email protected], director @svpitm.ac.in.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home