ഈ വർഷത്തെ എസ്എസ്‍സി പരിക്ഷാ കലണ്ടർ എത്തി; ഇപ്പോൾ തന്നെ പഠിച്ചുതുടങ്ങാം

ന്യൂഡൽഹി: സ്റ്റാഫ് സെലക്ഷൻ കമീഷൻ 2026 -27 വർഷം നടത്താൻ നിശ്ചയിച്ചിരിക്കുന്ന പരീക്ഷകളുടെ താൽക്കാലിക കലണ്ടർ പ്രസിദ്ദീകരിച്ചു. കലണ്ടർ പ്രകാരം മെയ് മാസത്തിൽ പരീക്ഷകൾ ആരംഭിക്കും. 2027 മാർച്ചിലാണ് അവസാനിക്കുക. പരീക്ഷ എഴുതുന്ന ഉദ്യോഗാർഥികൾക്ക് പരീക്ഷ കലണ്ടർ പരിശോധിച്ച് തയ്യാറെടുപ്പ് ആസൂത്രണം ചെയ്യാവുന്നതാണ്. സർക്കാരിന്റെ വിവിധ മന്ത്രാലയങ്ങൾ/വകുപ്പുകൾ/സംഘടനകൾ എന്നിവയിലെ തസ്തികകളിലേക്ക് 10, 12 ക്ലാസുകൾ യോഗ്യത നേടിയവരോ ബിരുദം നേടിയവർക്കോ വേണ്ടിയാണ് പരീക്ഷകൾ നടത്തുന്നത്.
സ്റ്റാഫ് സെലക്ഷൻ കമീഷൻ (എസ്‌എസ്‌സി) നടത്തുന്ന വിവിധ മത്സര പരീക്ഷകൾക്കുള്ള ഷെഡ്യൂൾ ചെയ്ത താത്കാലിക തീയതികൾ അറിയിക്കുന്ന വാർഷിക ടൈംടേബിളാണ് എസ്‌എസ്‌സി പരീക്ഷാ കലണ്ടർ. പരീക്ഷാ തീയതികൾ, അപേക്ഷാ സമയക്രമങ്ങൾ, അറിയിപ്പ് റിലീസ് വിൻഡോകൾ, ദേശീയ തലത്തിലുള്ള എസ്‌എസ്‌സി റിക്രൂട്ട്‌മെന്റുകൾക്കുള്ള മറ്റ് പ്രധാന ഇവന്റുകൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു. സിജിഎൽ, സിഎച്ച്എസ്എൽ, എംടിഎസ്, ജിഡി കോൺസ്റ്റബിൾ, ജെഇ, സിപിഒ, സ്റ്റെനോഗ്രാഫർ തുടങ്ങിയ പരീക്ഷകൾക്കുള്ള തയ്യാറെടുപ്പിന് മുൻഗണന നൽകാൻ ഉദ്യോഗാർഥികൾക്ക് ഈ കലണ്ടർ പ്രയോജനപ്പെടുന്നു.











0 comments