ad
Deshabhimani

സിജിഎൽ ഉദ്യോഗാർത്ഥികൾക്ക് പുനഃപരീക്ഷ; ഫീഡ്ബാക്ക് പോർട്ടൽ ആരംഭിക്കാൻ എസ് എസ് സി

SSC.jpg
വെബ് ഡെസ്ക്

Published on Sep 20, 2025, 05:09 PM | 1 min read

ന്യൂഡൽഹി: സ്റ്റാഫ് സെക്ഷൻ കമ്മീഷന്റെ കംബൈൻഡ് ഗ്രാജുവേറ്റ് ലെവൽ (സിജിഎൽ) പരീക്ഷ വീണ്ടും നടത്താൻ തീരുമാനം. കംപ്യൂട്ടർ അധിഷ്ഠിത പരീക്ഷക്കിടയിൽ നേരിടേണ്ടി വന്ന സാങ്കേതിക തകരാർ മൂലമാണ് പുനഃപരീക്ഷ നടത്താൻ എസ് എസ് സി തീരുമാനിക്കുന്നത്. പരീക്ഷയിൽ ബുദ്ധിമുട്ട് നേരിട്ടവർക്ക് പരാതികൾ അറിയിക്കാനുള്ള ഫീഡ്ബാക്ക് പോർട്ടൽ ആരംഭിക്കാനും തീരുമാനമുണ്ട്. സിജിഎൽ ഓൺലൈൻ പരീക്ഷയ്ക്ക് ശേഷം സാങ്കേതിക ബുദ്ധിമുട്ട് ചൂണ്ടിക്കാട്ടി 10,000 ത്തിലധികം പരാതികളാണ് വെബ്‌സൈറ്റ് വഴി ലഭിച്ചത്. ഇതിൽ 2,000 ത്തോളം പരാതികൾ പരീക്ഷാസമയത്തെ സിസ്റ്റം റീസ്റ്റാർട്ടിനെ ചൂണ്ടിക്കാട്ടിയുള്ളതായിരുന്നു. ഇതിനെത്തുടർന്നാണ് പരീക്ഷ വീണ്ടും നടത്തുന്നത്.


ഇതുവരെ ലഭിച്ച പരാതികൾ പരിശോധിച്ച ശേഷം അർഹരായ ഉദ്യോഗാർത്ഥികൾക്ക് വീണ്ടും പരീക്ഷ നടത്താനാണ് കമ്മീഷന്റെ തീരുമാനം. പുനഃപരീക്ഷ 2025 സെപ്റ്റംബർ 26 നോ അതിനു മുൻപോ നടത്തുന്നതായിരിക്കും. പുനഃപരീക്ഷാ ഷെഡ്യൂളും മറ്റ് അനുബന്ധ പ്രഖ്യാപനങ്ങളും സംബന്ധിച്ച അപ്‌ഡേറ്റുകൾക്കായി എല്ലാ ഉദ്യോഗാർത്ഥികളും ഔദ്യോഗിക വെബ്‌സൈറ്റും കാൻഡിഡേറ്റ് പോർട്ടലും പതിവായി പരിശോധിക്കണമെന്ന് എസ്‌എസ്‌സി നിർദേശിച്ചിട്ടുണ്ട്.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home