ad
Deshabhimani

എസ്എസ്‌സി വിജ്ഞാപനമായി; സ്റ്റെനോ ഗ്രേഡ് സി,ഡി: 731 ഒഴിവ്‌

Staff Selection Commission SSC
വെബ് ഡെസ്ക്

Published on Apr 28, 2026, 12:25 PM | 1 min read

കേന്ദ്ര സർക്കാരിന്റെ വിവിധ മന്ത്രാലയങ്ങളിലേക്കും വകുപ്പുകളിലേക്കും സ്റ്റെനോഗ്രാഫർ ഗ്രേഡ് ‘സി’, ഗ്രേഡ് ‘ഡി’ തസ്തികകളിലേക്ക് സ്റ്റാഫ് സെലക്ഷൻ കമീഷൻ (SSC) അപേക്ഷ ക്ഷണിച്ചു. ഏകദേശം 731 ഒഴിവുകളിലേക്കാണ് നിലവിൽ വിജ്ഞാപനം പുറപ്പെടുവിച്ചിരിക്കുന്നത്. ഇന്ത്യയിലുടനീളമുള്ള അർഹരായ ഉദ്യോഗാർഥികൾക്ക് ഈ തസ്തികകളിലേക്ക് അപേക്ഷിക്കാം.


പ്ലസ്‌ ടു അല്ലെങ്കിൽ തത്തുല്യ പരീക്ഷ വിജയിച്ചവർക്ക് അപേക്ഷിക്കാം. സ്റ്റെനോഗ്രാഫിയിൽ പ്രാവീണ്യം ഉണ്ടായിരിക്കണം. ഗ്രേഡ് ‘സി’ തസ്തികയിലേക്ക് 18 മുതൽ 30 വയസ്‌വരെയും, ഗ്രേഡ് ‘ഡി’ തസ്തികയിലേക്ക് 18 മുതൽ 27 വയസുവരെയുമാണ് പ്രായപരിധി. സംവരണ വിഭാഗങ്ങൾക്ക് നിയമാനുസൃത ഇളവുകൾ ലഭിക്കും.


കംപ്യൂട്ടർ അധിഷ്ഠിത പരീക്ഷ, സ്റ്റെനോഗ്രാഫി സ്കിൽ ടെസ്റ്റ് എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും നിയമനം. കേരളത്തിൽ തിരുവനന്തപുരം, എറണാകുളം, തൃശൂർ, കോഴിക്കോട്, കണ്ണൂർ തുടങ്ങി ഒമ്പതോളം കേന്ദ്രങ്ങളിൽ പരീക്ഷാ സൗകര്യമുണ്ട്. ജൂലൈ/-ആഗസ്‌തിലായിരിക്കും പരീക്ഷ. 100 രൂപയാണ് അപേക്ഷാ ഫീസ്. സ്ത്രീകൾ, പട്ടികജാതി-പട്ടികവർഗക്കാർ, ഭിന്നശേഷിക്കാർ, വിമുക്തഭടന്മാർ എന്നിവർക്ക് ഫീസ് ബാധകമല്ല. ഓൺലൈൻ വഴി മാത്രമേ അപേക്ഷ സ്വീകരിക്കുകയുള്ളൂ. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി മേയ്‌ 15. വെബ്‌സൈറ്റ്‌: https://ssc.gov.in.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home