സിജിഎൽ പരീക്ഷ: 12,256 ഒഴിവ്; എസ്എസ്‌സി വിജ്ഞാപനമായി

കേന്ദ്ര സർക്കാർ മന്ത്രാലയങ്ങളിലും വിവിധ വകുപ്പുകളിലുമായി ഗ്രൂപ്പ് 'ബി', ഗ്രൂപ്പ് 'സി' തസ്തികകളിലെ ഒഴിവുകളിലേക്ക് സ്റ്റാഫ് സെലക്ഷൻ കമീഷൻ കമ്പൈൻഡ് ഗ്രാജുവേറ്റ് ലെവൽ (CGL) പരീക്ഷയ്ക്ക് വിജ്ഞാപനം പ്രസിദ്ധീകരിച്ചു. മുപ്പതിലധികം തസ്തികകളിലായി ഏകദേശം 12,256 ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.
ഇന്ത്യയിലുടനീളമുള്ള വിവിധ കേന്ദ്ര സർക്കാർ സ്ഥാപനങ്ങളിലായിരിക്കും നിയമനം. അംഗീകൃത സർവകലാശാല ബിരുദമാണ് അടിസ്ഥാന യോഗ്യത. ജൂനിയർ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസർ പോലുള്ള ചില പ്രത്യേക തസ്തികകൾക്ക് പ്ലസ് ടു തലത്തിൽ മാത്തമാറ്റിക്സിന് 60% മാർക്കോ അല്ലെങ്കിൽ ഡിഗ്രി തലത്തിൽ സ്റ്റാറ്റിസ്റ്റിക്സ് ഒരു വിഷയമായി പഠിച്ചിരിക്കുകയോ ചെയ്യണം. വിവിധ തസ്തികകൾക്ക് അനുസരിച്ച് പ്രായപരിധി 18-–27, 20-–30, 18–-30, 18–-32 എന്നിങ്ങനെയാണ്. നിയമാനുസൃത ഇളവ് ലഭിക്കും. ര
ണ്ട് ഘട്ടങ്ങളിലായി നടക്കുന്ന കംപ്യൂട്ടർ അധിഷ്ഠിത പരീക്ഷകളുടെ (Tier-I (ആഗസ്‌ത് – സെപ്‌തംബർ) & Tier-II (ഡിസംബർ) അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്. ഇതിനുപുറമെ ഡാറ്റാ എൻട്രി സ്പീഡ് ടെസ്റ്റും ഉണ്ടായിരിക്കും. കേരളത്തിൽ തിരുവനന്തപുരം, കൊല്ലം, കോട്ടയം, എറണാകുളം, തൃശൂർ, കോഴിക്കോട്, കണ്ണൂർ എന്നിവടങ്ങളിൽ പരീക്ഷാ കേന്ദ്രങ്ങളുണ്ട്. 100 രൂപയാണ് അപേക്ഷാ ഫീസ്. വനിതകൾ, പട്ടികജാതി –വർഗ) വിഭാഗങ്ങൾ, ഭിന്നശേഷിക്കാർ, വിമുക്തഭടന്മാർ എന്നിവർക്ക് അപേക്ഷാ ഫീസില്ല.
എസ്എസ്‌സിയുടെ പുതിയ ഔദ്യോഗിക വെബ്സൈറ്റായ https://ssc.gov.in വഴി ഓൺലൈനായി അപേക്ഷിക്കാം. അവസാന തീയതി ജൂൺ 22.










0 comments