ad
Deshabhimani

എസ്‌എസ്‌സി റിക്രൂട്ട്‌മെന്റ്‌; 25,487 കോൺസ്റ്റബിൾ, റൈഫിൾമാൻ

riffle

എ ഐ പ്രതീകാത്മക ചിത്രം

വെബ് ഡെസ്ക്

Published on Dec 08, 2025, 12:02 PM | 1 min read

വിവിധ കേന്ദ്ര സായുധ പോലീസ് സേനകളിലെ (സിഎപിഎഫ്‌) കോൺസ്റ്റബിൾ (ജനറൽ ഡ്യൂട്ടി), അസം റൈഫിൾസിലെ റൈഫിൾമാൻ (ജനറൽ ഡ്യൂട്ടി) തസ്തികകളിലേക്ക് സ്റ്റാഫ് സെലക്ഷൻ കമീഷൻ (എസ്‌എസ്‌സി) നിയമന വിജ്ഞാപനം പുറത്തിറക്കി. ആകെ 25,487 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്‌. ഒഴിവുകളുടെ എണ്ണത്തിൽ മാറ്റം വരാം. പത്താം ക്ലാസ് വിജയിച്ചവർക്കാണ് അവസരം.


സേനാ വിഭാഗങ്ങളും ഒഴിവുകളും: സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സ് (സിഐഎസ്‌എഫ്‌) – 14,595 (പുരുഷൻമാർ 13,135, സ്‌ത്രീകൾ 1,460). സെൻട്രൽ റിസർവ് പൊലീസ് ഫോഴ്സ് (സിആർപിഎഫ്‌) – 5,490 (പുരുഷൻമാർ 5,366, സ്‌ത്രീകൾ 124), സശസ്ത്ര സീമാ ബൽ (എസ്‌എസ്‌ബി) |– 1,764 (പുരുഷൻമാർ 1,764, സ്‌ത്രീകൾ 0), അസം റൈഫിൾസ്‌ (എആർ) 1,706 (പുരുഷൻമാർ 1,556, സ്‌ത്രീകൾ 150). ഇൻഡോ-ടിബറ്റൻ ബോർഡർ പൊലീസ് (ഐടിബിപി) – 1,293 (പുരുഷൻമാർ 1,099, സ്‌ത്രീകൾ 194), ബോർഡർ സെക്യൂരിറ്റി ഫോഴ്സ് (ബിഎസ്‌എഫ്‌) 616 (പുരുഷൻമാർ 524, സ്‌ത്രീകൾ 92). സെക്രട്ടേറിയറ്റ് സെക്യൂരിറ്റി ഫോഴ്സ് (എസ്‌എസ്‌എഫ്‌) 23 (പുരുഷൻമാർ 23, സ്‌ത്രീകൾ 0). 10% ഒഴിവുകൾ വിമുക്തഭടന്മാർക്കായി (Ex-servicemen) സംവരണംചെയ്തിട്ടുണ്ട്. യോഗ്യത: അംഗീകൃത ബോർഡിൽനിന്നുള്ള പത്താം ക്ലാസ് ജയം. പ്രായപരിധി: 01-–01-–2026-ന് 18 – 23 വയസ്‌. സംവരണ വിഭാഗക്കാർക്ക് നിയമാനുസൃത ഇളവ്‌ ലഭിക്കും. അപേക്ഷാ ഫീസ്: 100 രൂപ. വനിതകൾ/എസ്‌സി/എസ്‌ടി/വിമുക്തഭടൻ എന്നീ വിഭാഗങ്ങൾക്ക്‌ ഫീസില്ല.


തെരഞ്ഞെടുപ്പ് പ്രക്രിയ: കംപ്യൂട്ടർ അധിഷ്ഠിത പരീക്ഷ (സിബിഇ), ശാരീരിക ക്ഷമതാ പരീക്ഷ (പിഇടി), ശാരീരിക നിലവാര പരിശോധന (പിഎസ്‌ടി), മെഡിക്കൽ പരിശോധന (എംഇ), രേഖാ പരിശോധന (ഡിവി) എന്നിവയുടെ അടിസ്ഥാനത്തിലാണ്‌ തെരഞ്ഞെടുപ്പ്‌. സ്റ്റാഫ് സെലക്ഷൻ കമീഷന്റെ ഔദ്യോഗിക വെബ്സൈറ്റ് (www.ssc.gov.in) വഴി ഓൺലൈനായാണ്‌ അപേക്ഷിക്കേണ്ടത്‌. വൺ ടൈം രജിസ്‌ട്രേഷൻ പൂർത്തിയാക്കിയിരിക്കണം. പ്രൊഫൈലിൽ ലോഗിൻചെയ്ത് അപേക്ഷിക്കാം. ഡിസംബർ 31 വരെ ഓൺലൈനായി അപേക്ഷിക്കാം.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home