എസ്‌എസ്‌സി വിജ്ഞാപനം: ഫേസ് 14 തസ്‌തികകളിൽ അവസരം

സ്റ്റാഫ് സെലക്ഷൻ കമീഷൻ (SSC) വിവിധ കേന്ദ്ര സർക്കാർ വകുപ്പുകളിലായി ഫേസ്- 14 (Phase-XIV/2026) തസ്തികകളിലേക്ക് വിജ്ഞാപനം പ്രസിദ്ധീകരിച്ചു. വിവിധ കേന്ദ്ര സർക്കാർ മന്ത്രാലയങ്ങൾ, വകുപ്പുകൾ, സ്ഥാപനങ്ങൾ എന്നിവയിലായി മൂവായിരത്തിലധികം ഒഴിവുകളുണ്ട്.
ഒഴിവുകൾ നിലവിൽ താൽക്കാലികമാണ്. തെരഞ്ഞെടുക്കപ്പെടുന്നവർ ഇന്ത്യയിലെവിടെയും ജോലി ചെയ്യാൻ സന്നദ്ധരായിരിക്കണം.
യോഗ്യത: പത്താം ക്ലാസ്, പന്ത്രണ്ടാം ക്ലാസ്, ബിരുദം എന്നിങ്ങനെ ഓരോ പോസ്റ്റിനും നിശ്ചയിച്ചിട്ടുള്ള വിദ്യാഭ്യാസ യോഗ്യത 2026 മെയ് 4നുമുന്പ് നേടിയിരിക്കണം. തസ്തികകൾക്കനുസരിച്ച് പ്രായപരിധിയിൽ മാറ്റമുണ്ടാകും. നിയമപരമായ വയസ്സിളവും ലഭിക്കും.
ഇന്ത്യൻ പൗരന്മാർക്കുപുറമെ നേപ്പാൾ, ഭൂട്ടാൻ സ്വദേശികൾക്കും 1962-ന് മുമ്പ് ഇന്ത്യയിൽ സ്ഥിരതാമസമാക്കിയ ടിബറ്റൻ അഭയാർഥികൾക്കും അപേക്ഷിക്കാം. അർഹരായ ഉദ്യോഗാർഥികൾക്ക് ഒന്നിലധികം തസ്തികകളിലേക്ക് അപേക്ഷിക്കാൻ അനുവാദമുണ്ട്. എന്നാൽ ഓരോ തസ്തികയ്ക്കും പ്രത്യേകമായി അപേക്ഷിക്കുകയും ഫീസ് അടയ്ക്കുകയും വേണം.
ഒബ്ജക്റ്റീവ് ടൈപ്പ് കംപ്യൂട്ടർ അധിഷ്ഠിത പരീക്ഷയിലൂടെയാണ് (CBE) തെരഞ്ഞെടുപ്പ്. ജൂണിലായിരിക്കും പരീക്ഷ. കർണാടക-കേരള റീജണിൽ (KKR) ഉൾപ്പെടുന്ന കേരളത്തിൽ കണ്ണൂർ, കോഴിക്കോട്, മലപ്പുറം, തൃശ്ശൂർ, എറണാകുളം, കോട്ടയം, കൊല്ലം, ആലപ്പുഴ, തിരുവനന്തപുരം എന്നിവയാണ് പരീക്ഷാകേന്ദ്രങ്ങൾ. അപേക്ഷാഫീസ്: 100 രൂപ. സ്ത്രീകൾ, എസ്‌സി/എസ്‌ടി, ഭിന്നശേഷിക്കാർ (PwBD), വിമുക്തഭടന്മാർ (ESM) എന്നിവരെ ഫീസ് അടയ്ക്കുന്നതിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി: മേയ് 04.
https://ssc.gov.in എന്ന വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷിക്കണം. ടോൾഫ്രീ നമ്പർ: 18003093063.










0 comments