Deshabhimani

സെറ്റ് ഓൺലൈൻ രജിസ്ട്രേഷൻ 28 മുതൽ

set
വെബ് ഡെസ്ക്

Published on Apr 26, 2025, 06:56 PM | 1 min read

തിരുവനന്തപുരം: ഹയർ സെക്കൻഡറി, നോൺ വൊക്കേഷണൽ ഹയർസെക്കൻഡറി അധ്യാപക നിയമനത്തിനുള്ള സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റിന് (സെറ്റ്‌ ജൂലൈ 2025) 28 മുതൽ രജിസ്റ്റർ ചെയ്യാം. എൽബിഎസ് സെന്റർ ഫോർ സയൻസ് ആൻഡ്‌ ടെക്‌നോളജിക്കാണ്‌ പരീക്ഷാ ചുമതല പ്രോസ്‌പെക്ടസും സിലബസും എൽബിഎസ് സെന്ററിന്റെ വെബ്‌സൈറ്റിൽ ലഭ്യമാണ്.


ബിരുദാനന്തര ബിരുദ പരീക്ഷയിൽ 50 ശതമാനത്തിൽ കുറയാതെ മാർക്ക് അല്ലെങ്കിൽ തത്തുല്യ ഗ്രേഡും, ബിഎഡുമാണ് അടിസ്ഥാന യോഗ്യത. ചില പ്രത്യേക വിഷയങ്ങളിൽ ബിരുദാനന്തര ബിരുദമുള്ളവരെ ബിഎഡ് വേണമെന്ന നിബന്ധനയിൽനിന്നും ഒഴിവാക്കിയിട്ടുണ്ട്.

ജനറൽ ഒബിസി വിഭാഗങ്ങളിൽപ്പെടുന്നവർ പരീക്ഷാ ഫീസിനത്തിൽ 1300 രൂപയും എസ്‌സി, എസ്‌ടി, പിഡബ്ല്യുഡി എന്നീ വിഭാഗങ്ങളിൽപ്പെടുന്നവർ 750 രൂപയും ഓൺലൈനായി അടയ്ക്കണം. വിവരങ്ങൾക്ക്: www.lbscentre.kerala.gov.in



Tags
deshabhimani section

Related News

View More
0 comments
Sort by

Home