ad
Deshabhimani

ഹയർ സെക്കൻഡറി അധ്യാപക നിയമനം; സെറ്റ് പരീക്ഷയ്ക്ക് അപേക്ഷിക്കാം

set exam 2026
വെബ് ഡെസ്ക്

Published on Apr 23, 2026, 05:57 PM | 1 min read

തിരുവനന്തപുരം : ഹയർ സെക്കൻഡറി, നോൺ വൊക്കേഷണൽ സെക്കൻഡറി അധ്യാപക നിയമനത്തിന് ആവശ്യമായ സംസ്ഥാനതല യോഗ്യതാ പരീക്ഷയായ സെറ്റ് ജൂലൈ 2026 ന് അപേക്ഷ ക്ഷണിച്ചു. 50 ശതമാനത്തിൽ കുറയാത്ത മാർക്കോടെ ബിരുദാനന്തര ബിരുദവും ബിഎഡുമാണ് അടിസ്ഥാന യോഗ്യത. മേയ് 22 നകം www.lbscentre.kerala.gov.in ൽ ഓൺലൈനായി രജിസ്റ്റർ ചെയ്യണം. ജനറൽ/ഒബിസി വിഭാഗങ്ങൾക്ക് 1300 രൂപയും എസ്‍സി/എസ്ടി/വിഭാഗങ്ങൾക്ക് വിഭാഗങ്ങൾക്ക് 750 രൂപയുമാണ് പരീക്ഷാഫീസ്. കൂടുതൽ വിവരങ്ങൾ വെബ്‌സൈറ്റിൽ ലഭിക്കും.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home