ad
Deshabhimani

സംസ്കൃത സർവകലാശാല : പി ജി പ്രവേശന പരീക്ഷകള്‍ 25ന് ആരംഭിക്കും

Kalady Sree Sankaracharya University of Sanskrit
വെബ് ഡെസ്ക്

Published on May 20, 2026, 05:37 PM | 1 min read

കാലടി : ശ്രീശങ്കരാചാര്യ സംസ്കൃത സര്‍വകലാശാലയുടെ വിവിധ പഠന കേന്ദ്രങ്ങളില്‍ വിവിധ പി ജി, പി ജി ഡിപ്ലോമ പ്രോഗ്രാമുകളില്‍ പ്രവേശനത്തിനായി അപേക്ഷിച്ചവര്‍ക്കുള്ള പ്രവേശന പരീക്ഷ മെയ് 25, 26, 29, 30 തീയതികളില്‍ നടക്കുമെന്ന് സര്‍വകലാശാല അറിയിച്ചു. ഫൈന്‍ ആര്‍ട്ട്സ്, തീയറ്റര്‍, ഡാന്‍സ്- ഭരതനാട്യം, ഡാന്‍സ് - മോഹിനിയാട്ടം പ്രോഗ്രാമുകളിലേയ്ക്ക് അപേക്ഷിച്ചിട്ടുള്ളവര്‍ക്കുള്ള അഭിരുചി/പ്രായോഗിക/പോര്‍ട്ട് ഫോളിയോ അവതരണം/അഭിമുഖം എന്നിവ പ്രവേശന പരീക്ഷാദിനം തന്നെ അതത് വകുപ്പുകളില്‍ നടക്കും.


ഫൈന്‍ ആര്‍ട്സില്‍ പി ജി പ്രവേശനത്തിന് അപേക്ഷിച്ചിരിക്കുന്നവര്‍ പ്രവേശന പരീക്ഷയുടെ അന്ന് തന്നെ പെയിന്റിംഗ് ഡിപ്പാര്‍ട്ട്മെന്റ് മേധാവിക്ക് പോര്‍ട്ട്ഫോളിയോ സമര്‍പ്പിക്കണം. ഫിസിക്കല്‍ എഡ്യൂക്കേഷന്‍ സയന്‍സില്‍ പി ജി പ്രവേശനത്തിന് അപേക്ഷകരായുള്ളവര്‍ പ്രവേശന പരീക്ഷാ ദിവസം രാവിലെ എട്ടിന് കാലടി മുഖ്യകേന്ദ്രത്തിലുള്ള ഫിസിക്കല്‍ എഡ്യൂക്കേഷന്‍ ഡിപ്പാര്‍ട്ട്മെന്റില്‍ ഫിസിക്കല്‍ ഫിറ്റ്നസ് ടെസ്റ്റിനായി ഹാജരാകേണ്ടതാണെന്നും സര്‍വകലാശാല അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് www.ssus.ac.in.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home