ad
Deshabhimani

'പ്രഗതി' സൗജന്യ തൊഴിൽ നൈപുണ്യ പരിശീലനം; 100 ശതമാനം ജോലി ഉറപ്പ്

Pragathi.jpg
വെബ് ഡെസ്ക്

Published on Mar 12, 2026, 09:04 AM | 1 min read

തിരുവനന്തപുരം: സംസ്ഥാന പട്ടികവർഗ വികസന വകുപ്പ്, കേരള ഡിജിറ്റൽ യൂണിവേഴ്സിറ്റിയുമായി സഹകരിച്ച് 'പ്രഗതി' എന്ന പേരിൽ പുതിയ തൊഴിൽ നൈപുണ്യ പരിശീലന പരിപാടി ആരംഭിക്കുന്നു. വാർഷിക റസിഡൻഷ്യൽ ഡിപ്ലോമ കോഴ്സുകളിൽ ബ്ലോക്ക്ചെയിൻ, സൈബർ സെക്യൂരിറ്റി, പിസിബി ഡിസൈൻ തുടങ്ങിയ നൂതന മേഖലകളിൽ പരിശീലനം ലഭിക്കും.


100 ശതമാനം പ്ലേസ്മെൻ്റും അസിസ്റ്റൻസും ഇൻ്റേൺഷിപ്പും ഉറപ്പാക്കുന്ന റസിഡൻഷ്യൻ കോഴ്സുകളിലേക്ക് തെരഞ്ഞെടുക്കുന്ന പട്ടികവർഗ വിദ്യാർഥികൾക്ക് കോഴ്സ് ഫീസ്, താമസം, ഭക്ഷണം എന്നിവ തികച്ചും സൗജന്യമാണ്. നൈപുണ്യ പ്രോഗ്രാമുകളിലേക്ക് അപേക്ഷിക്കാൻ ഡി​ഗ്രി യോഗ്യത ആവശ്യമാണ്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി മാർച്ച് 31. കൂടുതൽ വിവരങ്ങൾക്കായി https://duk.ac.in/skills/ എന്ന വെബ്സൈറ്റ് സന്ദർശിക്കുക.




deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home