ad
Deshabhimani

പവർഗ്രിഡിൽ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു; 660ൽപ്പരം ഒഴിവുകള്‍

Pwergrid staffs AI Image

Representative Image | AI

വെബ് ഡെസ്ക്

Published on Apr 20, 2026, 10:44 AM | 1 min read

പവർഗ്രിഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡിൽ ഡിപ്ലോമ ട്രെയിനി, ജൂനിയർ ഓഫീസർ ട്രെയിനി ഉൾപ്പെടെ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 660ൽപ്പരം ഒഴിവുകളുണ്ട്‌ (പവർഗ്രിഡ്‌- 638, ഉപസ്ഥാപനമായ സെൻട്രൽ ട്രാൻസ്മിഷൻ യൂട്ടിലിറ്റി ഓഫ് ഇന്ത്യ ലിമിറ്റഡ് (സിടിയുഐഎൽ) - 30).


തസ്തികകൾ: ഡിപ്ലോമ ട്രെയിനി (ഇലക്ട്രിക്കൽ/സിവിൽ/സർവേ), ജൂനിയർ ഓഫീസർ ട്രെയിനി (HR/F&A), ജൂനിയർ ടെക്നീഷ്യൻ ട്രെയിനി (സർവേ). ഏതെങ്കിലും ഒരു റീജണിലേക്ക് മാത്രമേ അപേക്ഷിക്കാനാകൂ.


യോഗ്യത: തസ്തിക അനുസരിച്ച് മൂന്ന് വർഷത്തെ ഡിപ്ലോമ (ഇലക്ട്രിക്കൽ/സിവിൽ/സർവേ), ബിരുദം (ബിബിഎ/ബിബിഎം/ബിബിഎസ്‌), ഇന്റർ സിഎ/സിഎംഎ, അല്ലെങ്കിൽ ഐടിഐ (സർവേയർ) എന്നിവ ഉണ്ടായിരിക്കണം. (ഉയർന്ന യോഗ്യതകളായ ബിടെക്‌/ബിഇ/എംടെക്‌/എംബിഎ/സിഎ ഉള്ളവർക്ക് അപേക്ഷിക്കാനാകില്ല).


പ്രായപരിധി: ഉയർന്ന പ്രായപരിധി 27 വയസ്‌ (11.05.2026 പ്രകാരം). സംവരണ വിഭാഗങ്ങൾക്ക് നിയമാനുസൃതമായ ഇളവ് ലഭിക്കും. അപേക്ഷാഫീസ്: ഡിപ്ലോമ/ജൂനിയർ ഓഫീസർ തസ്തികകൾക്ക്: 300 രൂപ. ജൂനിയർ ടെക്നീഷ്യൻ (സർവേ) തസ്തികയ്ക്ക്: 200 രൂപ. എസ്‌സി, എസ്ടി, ഭിന്നശേഷിക്കാർ, വിരമിച്ച സൈനികർ എന്നിവർക്ക് ഫീസില്ല.


കംപ്യൂട്ടർ അധിഷ്ഠിത പരീക്ഷ, കംപ്യൂട്ടർ സ്കിൽ ടെസ്റ്റ് /ട്രേഡ് ടെസ്റ്റ് എന്നിവയുടെ അടിസ്ഥാനത്തിലാണ്‌ തെരഞ്ഞെടുപ്പ്‌. പരീക്ഷാകേന്ദ്രങ്ങൾ (കേരളത്തിൽ): കൊച്ചി. കൂടാതെ ബംഗളൂരുവും ചെന്നൈയും പരീക്ഷാകേന്ദ്രങ്ങളാണ്. ഓൺലൈനായി മേയ്‌ 11 വരെ അപേക്ഷിക്കാം. വെബ്സൈറ്റ്: www.powergrid.in.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home