print edition പ്ലസ് വൺ മൂന്നാം അലോട്ട്മെന്റ് : പ്രവേശനം നാളെ മുതൽ

തിരുവനന്തപുരം: സംസ്ഥാനത്തെ പ്ലസ് വൺ പ്രവേശത്തിനായുള്ള മുഖ്യഘട്ടത്തിലെ മൂന്നാമത്തെയും അവസാനത്തെയും അലോട്ട്മെന്റ് പട്ടിക ഞായറാഴ്‌ച പ്രസിദ്ധീകരിക്കും. അലോട്ട്മെന്റ് ലഭിച്ചവര്‍ക്ക് തിങ്കൾ പകൽ 11 മുതൽ മുതല്‍ ജൂലൈ മൂന്നിന് വൈകിട്ട് അഞ്ച് വരെ പ്രവേശനം നേടാം.
മൂന്നാം അലോട്ട്മെന്റില്‍ താൽക്കാലിക പ്രവേശനമുണ്ടാകില്ല. അലോട്ട്മെന്റ് ലഭിച്ചവർ ഫീസടച്ച് സ്ഥിരപ്രവേശനം നേടണം. വിഎച്ച്‌എസ്‌ഇ മൂന്നാം അലോട്ട്‌മെന്റും തിങ്കൾ മുതൽ പ്രവേശനം സാധ്യമാകുംവിധം പ്രസിദ്ധീകരിക്കും. ജൂലൈ രണ്ടിന് വൈകിട്ട് നാലിന് മുമ്പ് പ്രവേശനം നേടണം.
ഹയർസെക്കൻഡറിയിൽ ഒന്നും രണ്ടും അലോട്ട്മെന്റിലായി 2,29,435 പേരാണ് പ്രവേശനം നേടിയത്. ഇതിൽ 1,43,351 പേർ സ്ഥിരം പ്രവേശനവും 86,084 പേർ താൽക്കാലിക പ്രവേശനവുമാണ് നേടിയത്. ജൂലൈ ആറിന് പ്ലസ് വൺ ക്ലാസുകൾ ആരംഭിക്കും.










0 comments