ad
Deshabhimani

ആരോഗ്യ 
സർവകലാശാലയിൽ
 പിഎച്ച്ഡി

phd admission health

എഐ പ്രതീകാത്മകചിത്രം

വെബ് ഡെസ്ക്

Published on Aug 14, 2026, 10:00 AM | 1 min read

കേരള ആരോഗ്യശാസ്ത്ര സർവകലാശാലയുടെ സെപ്തംബർ സെഷനിലെ ഫുൾടൈം, പാർട്ട് ടൈം പിഎച്ച്ഡി പ്രോഗ്രാമുകളിലേക്ക്‌ അപേക്ഷ ക്ഷണിച്ചു. സർവകലാശാല ഫെലോഷിപ്പോടെ ഫുൾടൈം പിഎച്ച്ഡി പ്രവേശനം ആഗ്രഹിക്കുന്നവർ നിർബന്ധമായും പ്രവേശനപരീക്ഷയിൽ യോഗ്യത നേടണം. ബന്ധപ്പെട്ട അല്ലെങ്കിൽ അനുബന്ധ വിഷയത്തിൽ ബിരുദാനന്തര ബിരുദം കുറഞ്ഞത് 50 ശതമാനം മാർക്കോടെ വിജയിച്ചിരിക്കണം. ഓൺലൈനിൽ സെപ്‌തംബർ മൂന്നുവരെ അപേക്ഷിക്കാം. അപേക്ഷയുടെ കോപ്പി സെപ്‌തംബർ 11നകം സർവകലാശാലയിൽ ലഭിക്കണം. ഹാൾടിക്കറ്റ്‌ 14 മുതൽ ഡ‍ൗൺലോഡ്‌ ചെയ്യാം. 19ന്‌ പകൽ 11ന്‌ പ്രവേശനപരീക്ഷ നടക്കും. വിവരങ്ങൾക്ക്‌: www.kuhs.ac.in




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home